താനെയിൽ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവം :കൊലകുറ്റം ചുമത്തി 5 പേർക്കെതിരെ കേസ്

താനെ: ഇന്നലെ പുലർച്ചെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി.ഞായാറഴ്ച പുലർച്ചെ 2.40ന് താനെ-ശാസ്ത്രി നഗറിലെ ഒരു ചായക്കടയ്ക്ക് സമീപം കൊല്ലപ്പെട്ട വിഷ്ണുനായരും സംഘത്തിലെ മറ്റുള്ളവരും ചായ കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് സംഭവം നടന്നത്. ആ സമയത്ത്, പ്രകാശ് തിഖെ എന്ന പക്യ, വിക്കി തിഖെ, മറ്റ് അഞ്ച് പേർ എന്നിവർ മോട്ടോർ സൈക്കിളുകളിൽ സ്ഥലത്തെത്തുകയും വാക്കേറ്റം ഉണ്ടാകുകയുമായിരുന്നു .പോലീസ് പറയുന്നതനുസരിച്ച്, പ്രദേശത്തിന്റെ ആധിപത്യവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ അവസാനിച്ചത് . സ്ഥലത്തെ "ഡോൺ" താനാണ് എന്നവകാശപ്പെട്ട് പാക്യ വിഷ്ണുവിനെ ഭീഷണിപ്പെടുത്തുകയും തുടർന്ന് അയാൾ കത്തി പുറത്തെടുത്ത് വിഷ്ണുവിനെ ആക്രമിക്കുകയുമായിരുന്നു . രക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണു നിലത്തു വീണു, തുടർന്ന് പാക്യ അയാളുടെ നെഞ്ചിൽ പലതവണ കുത്തി. വിക്കി തിഖെയും ആക്രമണത്തിൽ പങ്കുചേർന്നു.ആക്രമണത്തിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ അക്രമാസക്തമായ സംഘർഷമുണ്ടായി, ഇതിൽ പക്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു, തുടർന്ന് അയാളെ ഒരു പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികളായ സംഘത്തിലെ ചിലർ വാളുകളും മറ്റ് ആയുധങ്ങളും കൈവശം വച്ചിരുന്നുവെന്നും മരിച്ചയാളുടെ കൂട്ടാളികൾ പ്രദേശത്ത് ഇടപെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഒരു ചെറിയ തർക്കത്തിൻ്റെ തുടർച്ചയായാണ് ആക്രമണമെന്ന് സംശയിക്കുന്നതായി വർതക് നഗർ പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്പെക്ടർ പ്രവീൺ മാനെ പറഞ്ഞു.
"പ്രതിക്കും മരിച്ചയാൾക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. അഞ്ച് പ്രതികൾക്കെതിരെ ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്," മാനെ പറഞ്ഞു.
https://www.worldm.news/mumbai/malayali-yuthstabbed-to-death--26418