'മൊണാലിസ'യുടെ വിവാഹo : മധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തി

 'മൊണാലിസ'യുടെ വിവാഹo : മധ്യപ്രദേശ് പൊലീസ് കൊച്ചിയിലെത്തി

എറണാകുളം:  'മൊണാലിസയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനായി മധ്യപ്രദേശ് പൊലീസ് കൊച്ചി,.തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തി . പെൺകുട്ടി കൊച്ചിയിൽ ഉണ്ടെന്ന വിവരത്തിൻ്റെ  അടിസ്ഥാനത്തിലാണ് ഒരു വനിതാ ഉദ്യോഗസ്ഥയടക്കം മൂന്ന് പേർ കൊച്ചിയിലെത്തിയത്.പോക്‌സോ അടക്കമുള്ള വകുപ്പുകൾ ഉള്ളതിനാൽ പെൺകുട്ടിയെ മധ്യപ്രദേശിലേക്ക് എത്തിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ   നീക്കം. നേരത്തെ ഫർമാൻ ഖാനെ അറസ്റ്റ് ചെയ്യാനായി മധ്യപ്രദേശ് പൊലീസ് എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഹൈക്കോടതി അറസ്റ്റ് തടയുകയായിരുന്നു.അതേസമയം, മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തടയാനായി  പെൺകുട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. ഇതിനായി  പെൺകുട്ടി മുഖ്യമന്ത്രിയ്ക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌ കുമാറിനും പരാതി നൽകിയിരിക്കുകയാണ്. തനിക്ക് 18 വയസായെന്നും പെൺകുട്ടി പറയുന്നു.