Keralam
നാട്യ കലാരത്നം സീതാലക്ഷ്മി അന്തരിച്ചു

കണ്ണൂർ :നാട്യകലാരത്നം സീതാലക്ഷ്മി ടീച്ചർ (90) അന്തരിച്ചു. പ്രശസ്ത നർത്തകൻ നാട്യകലാരത്നം എ.എം. ശ്രീനിവാസൻ്റെ പത്നിയാണ്. സി. എച്. സീതാലക്ഷ്മി ചിറക്കൽ രാജാസ് ഹൈസ്കൂൾ അധ്യാപിക ആയിരുന്നു. എട്ടാം വയസ്സിൽ നാട്യാചാര്യൻ ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ കീഴിൽ നൃത്തം അഭ്യസിച്ചുനിരവധിവേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. മക്കൾ - ചിത്രകാരൻ ശ്രീജിത്ത് (ബ്രഷ്മാൻ സ്കൂൾ ഓഫ് ആർട്സ് - പ്രിൻസിപ്പൽ), ശ്രീപ്രിയ (കാനഡ), ശ്രീനാഥ്, അന്തരിച്ച ശ്രീകാന്ത്. സംസ്‌കാരകർമ്മങ്ങൾ നാളെ (27-04-26-തിങ്കൾ) രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.