ടൗണ്‍ഷിപ്പിലെ ആദ്യ താമസക്കാര്‍ക്ക് ആശംസകള്‍ അറിയിച്ച് പിണറായി വിജയന്‍

ടൗണ്‍ഷിപ്പിലെ ആദ്യ താമസക്കാര്‍ക്ക് ആശംസകള്‍ അറിയിച്ച് പിണറായി വിജയന്‍

 വയനാട് : മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ഇടതുസര്‍ക്കാര്‍ ഒരുക്കിയ ടൗണ്‍ഷിപ്പില്‍ താമസം തുടങ്ങിയ വിജയനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.ചൂരല്‍മല സ്‌കൂള്‍ റോഡ് സ്വദേശിയായ വിജയനും കുടുംബവുമാണ് ടൗണ്‍ഷിപ്പിലെ ആദ്യ താമസക്കാര്‍. ഗൃഹപ്രവേശ ചടങ്ങിനിടെ പിണറായി വിജയന്‍ കുടുംബവുമായി ഫോണില്‍ സംസാരിച്ചു.

' ഏറെ വേദനയും നഷ്ടങ്ങളും അതിജീവിച്ച ജീവിതങ്ങളില്‍ ഇന്ന് പുതിയൊരു തുടക്കത്തിന്റെ സന്തോഷം നിറയുന്നതായി അനുഭവപ്പെട്ടു. സുരക്ഷിതമായൊരു വീട് എന്നത് വെറും മതിലുകളും മേല്‍ക്കൂരയും മാത്രമല്ല, പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും പുതുജീവനുമാണ്. ആ സന്തോഷത്തില്‍ ഹൃദയം നിറഞ്ഞ് പങ്കുചേരുന്നു. എല്ലാവര്‍ക്കും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ആശംസിക്കുന്നു.' പിണറായി വിജയന്‍ ഫെയ്ബുക്കില്‍ കുറിച്ചു.

പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച കുടുംബങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കല്‍പ്പറ്റയില്‍ ഒരുക്കിയ ടൗണ്‍ഷിപ്പിലെ വീടുകളില്‍ ഇന്ന് ചില കുടുംബങ്ങള്‍ ഗൃഹപ്രവേശനം നടത്തി താമസം ആരംഭിച്ചു. അവരുമായി ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞു.ഏറെ വേദനയും നഷ്ടങ്ങളും അതിജീവിച്ച ജീവിതങ്ങളില്‍ ഇന്ന് പുതിയൊരു തുടക്കത്തിന്റെ സന്തോഷം നിറയുന്നതായി അനുഭവപ്പെട്ടു. സുരക്ഷിതമായൊരു വീട് എന്നത് വെറും മതിലുകളും മേല്‍ക്കൂരയും മാത്രമല്ല, പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും പുതുജീവനുമാണ്. ആ സന്തോഷത്തില്‍ ഹൃദയം നിറഞ്ഞ് പങ്കുചേരുന്നു.എല്ലാവര്‍ക്കും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ആശംസിക്കുന്നു.