"ദലിതർക്കുവേണ്ടി സംസാരിക്കുന്ന രാഹുൽഗാന്ധി കൊടിക്കുന്നിലിനെ മുഖ്യമന്ത്രിയാക്കണം": ടിപി സെൻകുമാർ

 "ദലിതർക്കുവേണ്ടി സംസാരിക്കുന്ന രാഹുൽഗാന്ധി  കൊടിക്കുന്നിലിനെ മുഖ്യമന്ത്രിയാക്കണം": ടിപി സെൻകുമാർ

തിരുവനന്തപുരം: കോൺ​ഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ കൊഴുക്കവെ, പ്രതികരണവുമായി മുൻ ഡിജിപി ടി പി സെൻകുമാർ രം​ഗത്ത്. ദലിതർക്കും ഒബിസികൾക്കും വേണ്ടി ദിനംപ്രതി ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി, അതേ സമീപനം സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ പ്രാവർത്തികമാക്കേണ്ടതില്ലേയെന്ന് സെൻകുമാർ ചോദിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലാണ് സെൻകുമാറിന്റെ പരാമർശം.യുഡിഎഫ് വിജയിച്ചാൽ കൊടിക്കുന്നിൽ സുരേഷ് തന്നെ കേരളം നയിക്കണമെന്നാണ് തന്റെ ആ​ഗ്രഹം. കോൺഗ്രസിലെ ഒരു സീനിയർ നേതാവാണ് അദ്ദേഹം. കൊടിക്കുന്നിൽ സുരേഷിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കാത്തത് എന്തുകൊണ്ടാണ്?. മുഖ്യമന്ത്രി പദവിക്ക് അദ്ദേഹത്തെ അയോഗ്യനാക്കുന്ന കാരണങ്ങൾ എന്തൊക്കെയാണ് എന്നും സെൻകുമാർ ചോദിക്കുന്നു.

സെൻകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് :

കൊടിക്കുന്നിൽ സുരേഷിനെ കേരള മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കാത്തത് എന്തുകൊണ്ടാണ്?കോൺഗ്രസിലെ ഒരു സീനിയർ നേതാവാണ് അദ്ദേഹം. എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രി പദവിക്ക് അദ്ദേഹത്തെ അയോഗ്യനാക്കുന്ന കാരണങ്ങൾ എന്തൊക്കെയാണ്?ദളിതർക്കും ഒബിസികൾക്കും വേണ്ടി ദിനംപ്രതി ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി, അതേ സമീപനം സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ പ്രാവർത്തികമാക്കേണ്ടതില്ലേയെന്ന് ചോദ്യം ഉയരുന്നു.യുഡിഎഫ് വിജയിച്ചാൽ കൊടിക്കുന്നിൽ സുരേഷ് തന്നെ കേരളം നയിക്കണമെന്നാണ് എന്റെ അഭിപ്രായം.