രാജ്യസഭാ എംപി സി. സദാനന്ദൻമാസ്റ്ററു മകളുടെ വിവാഹ സല്‍ക്കാരത്തിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനെത്തി

രാജ്യസഭാ എംപി സി. സദാനന്ദൻമാസ്റ്ററു മകളുടെ  വിവാഹ സല്‍ക്കാരത്തിൽ  ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനെത്തി

കണ്ണൂര്‍: രാജ്യസഭാ എം പി സി. സദാനന്ദൻ മാസ്റ്ററുടെയും  ടി.വനിതാ റാണി ടീച്ചറുടേയും മകള്‍ യമുനാഭാരതിയുടെ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ മട്ടന്നൂരില്‍ എത്തി. ഞായറാഴ്ച്ച വൈകുന്നേരം 4മണിയോടെ വായുസേനയുടെ പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മന്ത്രി സണ്ണി ജോസഫ്, ഡിഐജി യതീഷ് ചന്ദ്ര, കലക്ടര്‍ പി വിഷ്ണുരാജ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ജനം ടിവി ഡല്‍ഹി ബ്യൂറോ ചീഫും കൊല്ലം കരുകോണ്‍ പരേതനായ സുരേന്ദ്രന്‍ പിള്ളയുടെയും രമാദേവിയുടേയും മകനുമായ ശ്രീകാന്ത് ആണ് വരൻ. സല്‍ക്കാര ചടങ്ങില്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍, കേരളാ ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, സംസ്ഥാന വൈദ്യുത മന്ത്രി അഡ്വ. സണ്ണി ജോസഫ്, മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്മാരായ എസ്. സേതുമാധവന്‍, എ.എം. കൃഷ്ണന്‍, ആര്‍എസ്എസ് അഖില ഭാരതീയ സഹ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.കെ. മോഹനന്‍ തുടങ്ങിയവർ പങ്കെടുത്തു.ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് പി.എന്‍. ഹരികൃഷ്ണന്‍, ബിജെപിദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത്, ബിജെപി സംസ്ഥാന വക്താവ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍, ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, ഉത്തര പ്രാന്ത പ്രചാരക് എ. വിനോദ്, മുന്‍ കണ്ണൂര്‍ വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന്‍, ഭാരതീയ കിസാന്‍ സംഘ് മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി സി.എച്ച് രമേശ്, തുടങ്ങി നിരവധി പ്രമുഖരും സൽക്കാരത്തിൽ സംബന്ധിച്ചു.