ഗായിക സുമൻ കല്യാൺപൂർ 89-ാം വയസ്സിൽ അന്തരിച്ചു

ഗായിക സുമൻ കല്യാൺപൂർ 89-ാം വയസ്സിൽ അന്തരിച്ചു

PHOTO: Suman Kalyanpur receives the Padma Bhushan from President Droupadi Murmu in 2023


മുംബൈ: 60-കളിലെ നിരവധി ബോളിവുഡ് ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായിക സുമൻ കല്യാൺപൂർ 89-ാം വയസ്സിൽ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ഞായറാഴ്‌ച്ച രാത്രി 8 മണിയോടെ ലോഖണ്ഡ്‌വാലയിലെ വസതിയിൽ വെച്ചാണ് അനശ്വരഗായിക വിടപറയുന്നത് .തിങ്കളാഴ്ച്ച രാവിലെ 11.30 യ്ക്ക്  പവൻ ഹാൻസ് ശ്മശാനത്തിൽ സംസ്‌കാരകർമ്മങ്ങൾ നടക്കും.

ജനപ്രിയ ഗാനങ്ങളിൽ  'ആജ്‌കൽ   തേരേ മേരേ പ്യാർ കെ ചർച്ചെ' , നാ നാ കാർത്തേ പ്യാർ തുംഹിൻ സെ തുടങ്ങിയവ സംഗീതാസ്വാദക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയവയാണ്.

 സുമൻ കല്യാൺപുർ ബ്രിട്ടീഷ് ഇന്ത്യയിൽ ഉൾപ്പെട്ടിരുന്ന ഢാക്കയിലാണ് ജനിച്ചത്.പിതാവായ ശങ്കർ റാവു ഹേമാദി കർണ്ണാടകയിലെ ഉഡുപ്പി സ്വദേശിയായിരുന്നു. മുംബെയിൽ എത്തിച്ചേർന്ന സുമൻ ഉസ്താദ് ഖാൻ അബ്ദുൾ റഹ്മാൻ, ഗുരുജി നവരംഗ് എന്നിവരുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. ചലച്ചിത്രരംഗത്ത് ഒട്ടേറെ സംഗീതസംവിധായകരുടെ നിർദ്ദേശത്തിൽ ഗാനങ്ങൾ ആലപിച്ച സുമന്റെ ശബ്ദത്തിന് ലതാമങ്കേഷ്കറുടെ ശബ്ദവുമായി അതിശയകരമായ സാമ്യം ഉണ്ടായിരുന്നു. ഹിന്ദി, മറാത്തി, ആസാമീസ്, കന്നഡ, ബംഗാളി, ഒറിയ തുടങ്ങി  പത്തിലേറെ ഭാഷകളിൽ ചലച്ചിത്ര ഗാനങ്ങളും ഭക്തിഗാനങ്ങളും ആലപിച്ചിട്ടുണ്ട് .

പ്രശസ്‌തമായ ഗാനങ്ങളിൽ ചിലത് :

"സാഥി മേരേ സാഥി" (Veerana)

"ന തും ഹമേം ജാനോ Hamen Jano" (Baat Ek Raat Ki)

"ഛോഡോ, ഛോഡോ മോറി ബയാൻ" (Miya Biwi Razi)

"ദിൽ ഖം സെ ജൽ രഹാ " (Shama)

"യുൻ ഹി ദിൽ നെ ചാഹാ ഥാ" (Dil Hi To Hai)

"ബുഝ ദിയേ ഹേ" (Shagoon)

"മേരേ സംഗ് ഗാ" (Janwar)

"മേരെ മെഹ്ബൂബ് ന ജാ" (Noor Mahal)

"തും അഗർ ആ സകെ തോ"' and "Zindagi Doob Gai Dard Ke Toofano Mein" (Ek Sal Pehle)

"സിന്ദഗി ഇംതെഹാൻ ലെതി ഹേ " (film Naseeb)

"ജോ ഹാം പെ ഗുസാർതി ഹേ" (Mohabbat Isko Kehten Hain)

"ഷരാബി ഷരാബി യേ സാവൻ കാ മൗസം" (Noor Jehan)

"ബെഹെന നേ ഭായ് കി കലൈ മേം" (Resham Ki Dori)

റോയല്‍റ്റി പ്രശ്‌നങ്ങളുടെ പേരില്‍ 1960 ല്‍ കളുടെ തുടക്കത്തില്‍ മുഹമ്മദ് റഫിക്കൊപ്പം പാടാന്‍ ലതാമങ്കേഷ്‌കര്‍ വിസമ്മതിച്ചപ്പോള്‍ പകരം എത്തിയ ശബ്‌ദമാണ് സുമന്‍ കല്യാണിന്‍റേത്. മുഹമ്മദ് റഫിക്കൊപ്പം 140 ലേറെ ഗാനങ്ങള്‍ ആലപിച്ചു. എന്നാല്‍ ഇതില്‍ പലതും ലതാ മങ്കേഷ്‌കര്‍ പാടിയതാണെന്നാണ് പലരും തെറ്റിദ്ധരിക്കപ്പെട്ടത്.പര്‍ബത്തോണ്‍ കെ പെഡോണ്‍ പര്‍ (ഷാഗുല്‍ 1964) തുംനേ പുകാരം ഔര്‍ ഹം ചലേ ആയേ (രാജ്കുമാര്‍ 1964) ബാദ് മുദ്ദത് കെയേ ഘാഡി ആയേ (ജഹാന്‍ ആരാ 1964) രഹേ നാ രഹേ ഹം (മംമ്ത 1966) തെഹ്രിയേ ഹോഷ് മേ ആ ലൂണ്‍ തുടങ്ങിയവയൊക്കെ ഇരുവരും ഒരുമിച്ച് പാടിയ പാട്ടുകളാണ്.1953 ല്‍ മംഗും എന്ന ചിത്രത്തിന് വേണ്ടി 'കോയി പുകരെ ധീരെ സേ തുജെ' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് സുമന്‍കല്യാണ്‍ പിന്നണി ഗാനരംഗത്തേക്ക് കടന്നു വരുന്നത്. 1952 ൽ, ഓൾ ഇന്ത്യ റേഡിയോയിലും ഗായികയ്ക്ക് അവസരം ലഭിച്ചിരുന്നു.പിന്നീട് സർ ജെജെ സ്കൂൾ ഓഫ് ആർട്‌സിൽ പെയിന്റിങ് പഠിച്ചിരുന്നു. എന്നാല്‍ സുമന്‍ കല്യാണ്‍ തന്‍റെ സംഗീതത്തിന്‍റെ പാതയാണ് തെരഞ്ഞെടുത്തത്. ക്ലാസിക്കല്‍ സംഗീതത്തില്‍ പരിശീലനം നേടി. പത്തിലേറെ ഭാഷകളില്‍ സുമന്‍ കല്യാണ്‍പൂര്‍ ഗാനമാലപിച്ചിട്ടുണ്ട്.

ഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ,ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി നിതിന്‍ഗഡ്ഗരി,എൻസിപി നേതാവ് ശരദ് പവാർ മറ്റ് മന്ത്രിമാര്‍ എന്നിവര്‍ ഗായികയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.