സുമൻ കല്യാൺപൂർ ഇനി ഓർമ ! സംഗീതസാന്ദ്രമായ ആദരവ് നൽകി അനശ്വരഗായികയ്ക്ക് വിടനൽകി മുംബൈയിലെ ആരാധകർ

സുമൻ കല്യാൺപൂർ  ഇനി ഓർമ ! സംഗീതസാന്ദ്രമായ ആദരവ് നൽകി അനശ്വരഗായികയ്ക്ക് വിടനൽകി മുംബൈയിലെ ആരാധകർ

മുംബൈ: സുപ്രസിദ്ധ ഗായിക സുമൻ കല്യാൺപൂരിൻ്റെ സംസ്‌കാര കർമ്മങ്ങൾ ഔദ്യോഗിക ബഹുമതികളോടെ മുംബൈയിലെ സാന്താക്രൂസ് ശ്‌മശാനത്തിൽ , മകൾ ചാരുൾ അഗ്നിയും മറ്റ് കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്നു. മറാത്തി-ഹിന്ദി  സംഗീത ലോകത്തെ സഹപ്രവർത്തകരും  കുടുംബാംഗങ്ങളും ആരാധകരും  അവർക്ക് ഹൃദയംഗമമായ വിടവാങ്ങൽ അർപ്പിക്കാൻ മുംബൈയിൽ ഒത്തുകൂടിയിരുന്നു.

ചലച്ചിത്ര- വ്യവസായങ്ങളിലെ പ്രമുഖർ, പിന്നണി ഗായകരായ മന്ദർ ആപ്തെ, സുരേഷ് വാദ്കർ എന്നിവർ കല്യാൺപൂരിൻ്റെ  അന്ത്യകർമങ്ങളിൽ പങ്കെടുത്തു.അവരുടെ നിലനിൽക്കുന്ന സംഗീത പാരമ്പര്യത്തിനുള്ള ആദരസൂചകമായി, ഒത്തുകൂടിയവർ "അജുൻ ന ആയേ ബാലംവ", "ഓംകാർ പ്രധാൻ രൂപ് ഗണേശച്ചേ" എന്നിവയുൾപ്പെടെ അവരുടെ ഏറ്റവും പ്രിയപ്പെട്ട ചില ഗാനങ്ങൾ ആലപിച്ചു.അന്ത്യയാത്രയ്ക്ക് മുമ്പ് പ്രിയപ്പെട്ടവർ ആദരാഞ്ജലികൾ അർപ്പിച്ചപ്പോൾ, പലരുടേയും  കണ്ണുകൾ നിറഞ്ഞൊഴുകി.നിത്യഹരിത ഗാനമായ  "രഹേ ന രഹേ ഹം" എന്ന ഗാനമാലപിക്കുമ്പോൾ ഏറ്റവും വൈകാരികമായ ഒരു യാത്രയയപ്പായി അത് മാറി. ആരാധകർ കല്യാൺപൂരിനെ സ്മരിച്ചത് അവരുടെ ശബ്ദത്തിൻ്റെ സൗകുമാര്യത പറഞ്ഞുകൊണ്ടുമാത്രമായിരുന്നില്ല ജീവിതത്തിലുടനീളം പുലർത്തിയിരുന്ന എളിമയും  ദയാവായ്പ്പും സ്നേഹവുമൊക്കെ പറഞ്ഞുകൊണ്ട്  കൂടിയായിരുന്നു. തലമുറകളുടെ ഗായകർക്കും സംഗീത പ്രേമികൾക്കും പ്രചോദനമായിരുന്ന  അവരുടെ   ഊഷ്മള സാമീപ്യത്തെയും ലാളിത്യത്തിന്റെയും കഥകൾ അന്ത്യ ചടങ്ങുകൾക്കിടയിൽ പലരും അനുസ്മരിച്ചു.കല്യാൺപൂരിന്റെ മറാത്തി ജീവചരിത്രമായ 'സുമൻ സുഗന്ധി'ൻ്റെ രചയിതാവായ മംഗള ഖാദിൽക്കർ, ഗായികയുടെ എളിമയെ പ്രതിഫലിപ്പിക്കുന്ന നിരവധി സംഭവങ്ങൾ അനുസ്മരിച്ചു.

 89 വയസ്സുള്ള സുമൻ കല്യാൺപൂർ ഞായറാഴ്ച മുംബൈയിലെ വസതിയിൽ വെച്ചാണ് മരണപ്പെടുന്നത്..  13 ഭാഷകളിലായി 3,000-ലധികം ഗാനങ്ങൾ ആലപിച്ച കല്യാൺപൂർ, 1954-ൽ പുറത്തിറങ്ങിയ മാംഗു എന്ന ചിത്രത്തിലെ "കോയി പുകരെ ധീരേ സേ തുജെ" എന്ന ഗാനത്തോടെയാണ് ജന  ശ്രദ്ധനേടുന്നത് . "നാ നാ കാർത്തേ പ്യാർ", "ആജ്കൽ തേരേ മേരേ പ്യാർ കെ ചർച്ചെ", "നാ തും ഹുമേൻ ജാനോ" എന്നിവയുൾപ്പെടെ നിരവധി കാലാതീതമായ ക്ലാസിക്കുകൾക്ക് അവൾ ശബ്ദം നൽകികൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പിന്നണി ഗായകരിൽ തൻ്റെ സ്ഥാനം ഉറപ്പിക്കുന്നത് .അവരുടെ സംഗീതം കേട്ടു വളർന്ന പലർക്കും, ആ വിയോഗം വളരെ വ്യക്തിപരമായ നഷ്ട്ടമായാണ് അനുഭവപ്പെടുത്തിയത്. 

മറാത്തി, ഹിന്ദി ചലച്ചിത്ര വ്യവസായങ്ങൾക്ക് കനത്ത നഷ്ടമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് നിരവധി രാഷ്ട്രീയ നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ   കല്യാൺപൂരിന് ആദരാഞ്ജലി അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്പി) നേതാവ് ശരദ് പവാർ തുടങ്ങി നിരവധി പേർ അനുശോചന സന്ദേശങ്ങൾ നൽകി.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സാന്താക്രൂസിലെ ഒരു ശ്മശാനത്തിൽ കല്യാൺപൂരിന്റെ അന്ത്യകർമങ്ങൾ മകൾ ചാരുൾ അഗ്നിയും മറ്റ് കുടുംബാംഗങ്ങളും നിർവഹിച്ചു. മഹാരാഷ്ട്ര സാംസ്കാരിക വകുപ്പ് ചീഫ് സെക്രട്ടറി ഡോ. കിരൺ കുൽക്കർണി, അന്ധേരിയിലെ റവന്യൂ വകുപ്പ് മേധാവി സ്നേഹലത സ്വാമി എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചവരിൽ ഉൾപ്പെടുന്നു.ഇന്ത്യയുടെ സംഗീത രംഗത്തിന് അവർ നൽകിയ സംഭാവനകൾക്കുള്ള ആദരസൂചകമായി, സംസ്ഥാന പോലീസ് ആചാരപരമായ ബഹുമതികൾ നൽകുകയും അന്ത്യകർമങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് മൂന്ന് റൗണ്ട് സല്യൂട്ട് നൽകുകയും ചെയ്തു.

https://www.worldm.news/mumbai/suman-kalyanpur-singer-of--26437