Keralam
മൂഴിക്കലിൽ കൊല്ലപ്പെട്ട 16-കാരിയുടെ രണ്ട് ഫോണുകൾ കിണറ്റിൽ കണ്ടെത്തി

കോഴിക്കോട്: ചെലവൂരിലെ മൂഴിക്കലില്‍ മാതൃ സഹോദരിയുടെ മകളെ കൊലപ്പെടുത്തിയതിന് ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഇരുവരുടെയും ഫോണുകള്‍ നസ്രീനയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് കണ്ടെത്തി. പതിനാറുകാരി നസ്രീനയുടെ രണ്ട് ഫോണുകളും അദിനാന്റെ ഫോണും ആണ് പൊലീസ് കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് പൊലീസ് പറഞ്ഞു. ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.പതിനാലിനാണ് നസ്രിനയെയും ബന്ധുവായ അദിനാനെയും ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പിന്നീട് പ്രതി ജീവനൊടുക്കുകയുമായിരുന്നു.