വീണ്ടും സംഘർഷത്തിലേക്ക് ...: ഇറാനിലെ 10 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി അമേരിക്ക
ദുബായ്: സമാധാന കരാറുകൾ കാറ്റിൽപറത്തി പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം. ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കൻ എണ്ണക്കപ്പൽ അക്രമിക്കപ്പെട്ടതിന് പിന്നാലെ ഇറാനെ തിരിച്ചടിച്ച് അമേരിക്ക. ഇറാനിലെ ബന്ദർ അബ്ബാസ്, ജാസ്‌ക്, ഖേഷം ദ്വീപ് സിരിക് മേഖലകളിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, റഡാർ സ്‌റ്റേഷനുകൾ, കമാൻഡ് കൺട്രോൾ സെൻ്ററുകൾ ഉൾപ്പെടെ 10 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടയിരുന്നു അമേരിക്കയുടെ വ്യോമാക്രമണം.വെടിനിർത്തൽ കരാർ ലംഘിച്ചതിന് മറുപടിയായാണ് യുഎസ് സെൻട്രൽ കമാൻഡ് ഈ നടപടി സ്വീകരിച്ചതെന്ന് അമേരിക്ക വ്യക്തമാക്കി. പാനമയിൽ എം/ടി കികു എന്ന എണ്ണക്കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് അമേരിക്കയുടെ തിരിച്ചടി.
"വെടിനിർത്തൽ കരാർ ലംഘിച്ചതിന് ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും റഡാർ സൈറ്റുകളെയും ലക്ഷ്യമിട്ട് അമേരിക്ക ആക്രമണം നടത്തി. ഇനി സമാധാന ചർച്ചക്ക് സാധ്യതയില്ലെന്ന് വരുന്ന സാഹചര്യമുണ്ടായാൽ ഞങ്ങൾ സൈനികമായി നേരിടും. അങ്ങനെ സംഭവിച്ചാൽ ഇറാൻ എന്ന രാജ്യം ഉണ്ടാവില്ല," അമേരിക്കൻ പ്രസിഡൻ്റ് ട്രൂത്ത് സോഷ്യലിൽ മുന്നറിയിപ്പ് നൽകി.
ജൂൺ 25 നാണ് ഒമാൻ തീരത്തുകൂടി ഹോർമുസ് കടലിടുക്കിൽ നിർദിഷ്‌ട പാത ലംഘിച്ച് കടക്കാൻ ശ്രമിച്ച വാണിജ്യ കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയത്. രണ്ട് ദശലക്ഷത്തിലധികം ബാരൽ അസംസ്‌കൃത എണ്ണ നിറച്ച ടാങ്കറായിരുന്നു ആക്രമണത്തിൽപ്പെട്ടത്.
ആക്രമണം അജ്ഞാത വസ്‌തു ഉപയോഗിച്ച്
ഒമാൻ തീരത്ത് കപ്പൽ ആക്രമിക്കപ്പെട്ടുവെന്നും ജീവനക്കാർ സുരക്ഷിതമാണെന്നും ബ്രിട്ടൻ യുണൈറ്റഡ് കിംഗ്‌ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെൻ്റർ അറിയിച്ചു. ചരക്കുകപ്പലിന് നേരെ അജ്ഞാത വസ്‌തു ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഹോർമുസ് കടലിടുക്ക് ഇറാനാണ് നിയന്ത്രിക്കുന്നത്, അതിനാൽ നിയമങ്ങൾ പാലിക്കുക. യുഎസും ഗൾഫ് അറബ് രാജ്യങ്ങളും ഇറാൻ്റെ ആവശ്യങ്ങൾ നിരസിച്ചു. ഇറാൻ്റെയും ഒമാൻ്റെയും പ്രാദേശിക ജലപാതയാണെങ്കിലും കടലിടുക്ക് ഒരു അന്താരാഷ്ട്ര ജലപാതയായി കണക്കാക്കപ്പെടുന്നുവെന്ന് ഇറാൻ പാർലമെൻ്റ് ദേശീയ സുരക്ഷാ കമ്മീഷൻ്റെ തലവനായ ഇബ്രഹിം അസീസി പറഞ്ഞു
ഇറാൻ്റെ ആക്രമണത്തെ അപലപിച്ച് ബഹ്‌റൈൻ
ബഹ്‌റൈൻ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്‌റൈൻ. രാജ്യത്തിൻ്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്ക് നേരെയുള്ള ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഇറാൻ്റെ ഏറ്റവും ശക്തമായ വിമർശകരിൽ ഒരു രാജ്യമാണ് ബഹ്‌റൈൻ. യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനവും ഇവിടെയാണ്. ഗൾഫ് സഹകരണ കൗൺസിലിൻ്റെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ആതിഥേയത്വം വഹിച്ച ബഹ്‌റൈൻ ഇറാൻ്റെ ആക്രമണങ്ങൾ അവസാനിപ്പിക്കാനും പോർമുസ് കടലിടുക്ക് പൂർണമായും തുറക്കാനുമുള്ള അഹ്വാന്തതോടെയാണ് യുദ്ധം അവസാനിപ്പിച്ചത്.വെടിനിർത്തൽ കരാറിനെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ ഇറാൻ ഫോണിൽ നേരിട്ട വിളിക്കണം. ആക്രമത്തെ അക്രമം കൊണ്ട് തന്നെ ഞങ്ങൾ നേരിടുമെന്ന് യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.