"ലീഗിൻ്റെ സ്പോൺസറാണ് വി ഡി സതീശൻ , എസ്എൻഡിപിയെ ഒരു ചുക്കും ചെയ്യില്ല ": വെള്ളാപ്പള്ളി

"ലീഗിൻ്റെ സ്പോൺസറാണ് വി ഡി സതീശൻ , എസ്എൻഡിപിയെ ഒരു ചുക്കും ചെയ്യില്ല ": വെള്ളാപ്പള്ളി

കൊല്ലം: വിഡി സതീശൻ മുഖ്യമന്ത്രി ആയാൽ എസ്എൻഡിപിയെ ഒരു ചുക്കും ചെയ്യില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗിൻ്റെ സ്പോൺസറാണ് വി ഡി സതീശനെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.വി ഡി സതീശനെ സ്പോൺസർ ചെയ്‌തിരിക്കുന്നത് ലീഗാണ്. ലീഗ് ചാടി കളിക്കടാ കുഞ്ഞിരാമ എന്ന് പറഞ്ഞാൽ ചാടി കളിക്കാൻ സതീശന്‍ ബാധ്യസ്ഥനാണ്. ഇപ്പോൾ മുഴുവൻ പി ആർ വർക്ക് നടത്തി പോസ്‌റ്റർ ഒട്ടിക്കുകയാണ്. ഇതാണോ കോൺഗ്രസ്? മുഖ്യമന്ത്രിക്കായി മൂന്നുപേർ എന്തിന് മത്സരിക്കണം. ഹൈക്കമാൻഡ് പറയുന്നത് എന്തായിരിക്കണം എന്ന് കൽപ്പിക്കുന്നവർ ലീഗ് ആയി മാറിയെങ്കിൽ കൽപ്പിക്കുന്നവർക്ക് വിധേയനായെങ്കിൽ തെറ്റു പറയാനൊക്കുമോ.വി‌ ഡി സതീശൻ എസ്എൻഡിപിക്ക് ഒരു ചുക്കും ചെയ്യാനില്ല. ഇതിനുമുൻപ് പലരും വന്ന് പലതും നോക്കിയിട്ടുണ്ട് ഒരു ചുക്കും ചെയ്‌തിട്ടില്ല. ഒന്നുമില്ലാതെ ഒരു അഭിപ്രായം പറഞ്ഞ മാത്യു കുഴൽ നാടൻ്റെ പെടലി വെട്ടിക്കളഞ്ഞ വരല്ലേ. ഇപ്പഴേ പെടലി വെട്ടുന്നവർക്ക് ഭരണം കിട്ടിയാൽ എത്രപേരുടെ പെടലി വെട്ടും. എംഎൽഎ കൂടിയായ അദ്ദേഹം പോലും അഭിപ്രായം പറഞ്ഞാൽ ഇതാണെന്ന സൂചനയല്ലേ നൽകുന്നത്.


മുഖ്യമന്ത്രി ആരാകണം എന്ന് പറയാൻ ഞാൻ ആരുമല്ല. വി ഡി സതീശൻ ആയാൽ എനിക്കെന്താ എൻ്റെ രോമത്തിൽ പോലും തൊടില്ല ഞാൻ എൻ്റെ സമുദായവുമായി മുന്നോട്ട് പോകും. ആരു വന്നാലും എനിക്കൊരു ചുക്കുമില്ല. അവരുടെ കൊച്ച് അവരുടെ കുളം ആ കുളത്തിൽ ആരു വീണ് ചത്താലും എനിക്കൊന്നുമില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.