ഡബ്ള്യു എം എഫ് - മലയാളി പ്രീമിയർ ലീഗ് - 2026 : സീസൺ 1 , ഏപ്രിൽ 18-19 ന്

ഡബ്ള്യു എം എഫ് - മലയാളി പ്രീമിയർ ലീഗ് - 2026 : സീസൺ 1 , ഏപ്രിൽ 18-19 ന്

മുംബൈ : മഹാരാഷ്ട്രയുടെ ചരിത്രത്തിലാദ്യമായി പ്രവാസി മലയാളികൾക്കായി സംസ്ഥാന തലത്തിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ്  സംഘടിപ്പിക്കുന്നു. 'വേൾഡ് മലയാളി ഫെഡറേഷൻ' (WMF) - മഹാരാഷ്ട്രയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന  ' മലയാളി പ്രീമിയർ ലീഗ്, സീസൺ-1 'ഏപ്രിൽ 18-19 തീയ്യതികളിൽ ഡോംബിവ്‌ലിയിൽ വെച്ചുനടക്കും. സംസ്ഥാനത്തിൻ്റെ  വിവിധ ഭാഗങ്ങളിൽ നിന്നുള്ള  കരുത്തരായ 16 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ്ൻ്റെ  സമാപന സമ്മേളനവും പുരസ്‌കാരദാനവും  സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി പ്രതാപ് സർനായ്ക്ക് ഉദ്ഘാടനം  ചെയ്യും.സംസ്ഥാന ക്യാബിനറ്റ് മന്ത്രിയും ഡോംബിവ്‌ലി എം.എൽ.എ യുമായ രവീന്ദ്ര ചവാൻ വിശിഷ്ടാതിഥിയായിരിക്കും.  അന്തർദേശീയ ക്രിക്കറ്റ്‌ താരമായ സുധിഷ് നായർ (Deaf International Cricketer), എം എൽ എ രാജേഷ് മോറെ എന്നിവർ പ്രത്യേക അതിഥികളായി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിൽ  കല്യാൺ-ഡോംബിവ്‌ലി ,താനെ നഗരസഭാ പ്രതിനിധികളും,വിവിധ മലയാളി സംഘടനാ ഭാരവാഹികളുംഅതിഥികളായിപങ്കെടുക്കും.

  മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് പാരിതോഷികമായി യഥാക്രമം,500002500015000 രൂപ വീതം ലഭിക്കും.കൂടാതെ ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. മത്സരിക്കുന്ന ടീമുകളിലെ എല്ലാ അംഗങ്ങൾക്കും മെഡലും സർട്ടിഫിക്കറ്റുകളും ലഭിക്കുന്നതായിരിക്കും.

വിവിധ മലയാളി സംഘടനാ ഭാരവാഹികളെ ചടങ്ങിൽ ആദരിക്കും. വാശിയേറിയ മത്സരത്തിന് സാക്ഷ്യം വഹിക്കാൻ എല്ലാ ക്രിക്കറ്റ്‌പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി  WMFമഹാരാഷ്ട്ര രക്ഷാധികാരി ഡോ.ഉമ്മൻഡേവിഡ് , പ്രസിഡന്റ് ഡോ.റോയ് ജോൺ മാത്യു , സെക്രട്ടറി ഡൊമനിക് പോൾ എന്നിവരറിയിച്ചു.     

(പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മലയാളി സംഘടനാ ഭാരവാഹികൾ 9029394349, 9833410158 എന്ന നമ്പറുകളിൽ ബന്ധപ്പെടണം. )

സ്ഥലം : കാസറിയോ ക്രിക്കറ്റ്‌ ഗ്രൗണ്ട്, പലാവ സിറ്റി, ഡോംബിവലി (ഈസ്റ്റ്‌ ).

ദിവസം/സമയം : ഏപ്രിൽ 18 രാവിലെ 8.00 മുതൽ ഏപ്രിൽ 19 വൈകിട്ട് 8.00 മണി വരെ 

https://www.worldm.news/maharashtra/wmf-maharashtra-state-council--22784