കടയ്ക്കാവൂരില്‍ നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റി

കടയ്ക്കാവൂരില്‍ നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റി

തിരുവനന്തപുരം:  കടയ്ക്കാവൂരില്‍ നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റി. കടയ്ക്കാവൂര്‍ സ്വദേശി വിജിയുടെ കൈയ്യാണ് ഭര്‍ത്താവ് അനു വെട്ടിയെടുത്തത്.ഇന്ന്  വൈകുന്നേരം ചാവടിമുക്കില്‍വെച്ചാണ് സംഭവം. വിജിയുടെ ഒരു കൈ പൂര്‍ണമായും വെട്ടിമാറ്റി. രണ്ടാമത്തെ കൈയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനിടയാക്കിയ കാരണം എന്താണെന്ന് വ്യക്തമല്ല. യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.