FIFA WORLD CUP 2026: ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന

FIFA WORLD CUP 2026: ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന

ഡാലസ്: ഫിഫ ലോകകപ്പിലെ ജെ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന. ഗോളടിമേളവുമായി മുന്നേറിയ അർജന്റീന തങ്ങളുടെ ആധിപത്യം ഉറപ്പിച്ചാണ് വിജയം സ്വന്തമാക്കിയത്


മത്സരത്തിന്റെ 19-ാം മിനിറ്റിൽ ജിയോവാനി ലോസെൽസോ ഫ്രീകിക്കിലൂടെയാണ് അർജന്റീനയുടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. 31-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലൗട്ടാരോ മാർട്ടിനെസ് ലക്ഷ്യത്തിലെത്തിച്ചതോടെ അർജന്റീന ലീഡ് രണ്ടായി ഉയർത്തി. 55-ാം മിനിറ്റിൽ മുസാ അൽ തമരിയിലൂടെ ജോർദാൻ ഒരു ഗോൾ മടക്കി ആശ്വാസം കണ്ടെത്തിയെങ്കിലും, പിന്നീട് അർജന്റീന കളി നിയന്ത്രിച്ചു.60-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസിന് പകരക്കാരനായി കളത്തിലിറങ്ങിയ നായകൻ ലയണൽ മെസ്സി 80-ാം മിനിറ്റിൽ തകർപ്പൻ ഫ്രീകിക്കിലൂടെ അർജന്റീനയുടെ മൂന്നാം ഗോൾ നേടി. ഈ ലോകകപ്പിലെ മെസ്സിയുടെ ആറാം ഗോളാണിത്. അനായാസ ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടം അർജന്റീന വിജയകരമായി പൂർത്തിയാക്കി.