FIFA WORLD CUP 2026:ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി നോക്കൗട്ടിലേക്ക് കാലെടുത്ത് വച്ച് ഡിആർ കോംഗോ

ന്യൂയോർക്ക്: . അറ്റ്ലാന്റയിൽ ഉസ്ബെക്കിസ്ഥാനെ 3-1 ന് പരാജയപ്പെടുത്തി ഡിആർ കോംഗോ ലോകകപ്പ് വിജയത്തിനായുള്ള 52 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു. നോക്കൗട്ട് ഘട്ടത്തിൽ ആദ്യമായി ചരിത്രപരമായ സ്ഥാനം ഉറപ്പിക്കുകയും അത് ഇംഗ്ലണ്ടുമായി അവസാന 32 മത്സരത്തിന് വഴിയൊരുക്കുകയും ചെയ്തു.
നിർണ്ണായക മത്സരത്തിൽ ഉസ്ബക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് കോംഗോയുടെ ഈ ചരിത്രനേട്ടം. മത്സരത്തിൽ ഇരട്ടഗോളുകൾ നേടി മിന്നിത്തിളങ്ങിയ മുന്നേറ്റനിര താരം യോവാൻ വിസെയാണ് ഡിആർ കോംഗോയുടെ നട്ടെല്ലായത്.ആദ്യ പകുതി കഴിഞ്ഞിട്ടും വല കുലുക്കാനാകാതിരുന്നതിൽ അസ്വസ്ഥനായിരുന്ന വിസ നിർണ്ണായക നിമിഷത്തിൽ രക്ഷകനാവുകയായിരുന്നു. മെഷാക് എലിയ നൽകിയ പന്ത് അതിമനോഹരമായി നിയന്ത്രിച്ച വിസ, ഏതാനും ടച്ചുകൾക്ക് ശേഷം പന്ത് വലയിലേക്ക് തൊടുത്തു. വിസയുടെ ഈ മനോഹരമായ കിക്ക് കളി ആവേശം വാനോളം എത്തിച്ചു. ടൂർണമെൻ്റിലെ ആദ്യ ലോകകപ്പ് വിജയം കൂടിയാണ് കോംഗോയുടേത്. കളിയിലുടനീളം കാണിച്ച പോരാട്ടവീര്യവും ഒത്തിണക്കവുമാണ് കോംഗോയ്ക്ക് ഈ ചരിത്രവിജയം നേടിക്കൊടുത്തത്.
കളിയുടെ പത്താം മിനിറ്റില്‍ തന്നെ ക്യാപ്റ്റന്‍ എല്‍ദോര്‍ ഷൊമുറോദോവ് ഉസ്ബെക്കിസ്ഥാനെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ ആദ്യ പകുതിയില്‍ പിന്നില്‍ നിന്ന കോംഗോ പിന്നീടങ്ങോട്ട് ആക്രമിച്ച് കളിച്ചു. 68–ാം മിനിറ്റിലെ പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച യൊവാന്‍ വിസെ ഡിആര്‍ കോംഗോയ്ക്കായി സമനില പിടിച്ചു. 78–ാം മിനിറ്റില്‍ പകരക്കാരനായെത്തിയ ഫിസ്റ്റണ്‍ മയേലെ ഉസ്ബെക്കിസ്ഥാന്റെ ഗോള്‍ വല കുലുക്കിയതോടെ കോംഗോ ലീഡെടുത്തു.രണ്ടാം പകുതിയിൽ ചെറുതായി അടിപതറിയ കോംഗോ ഉസ്ബക്കിസ്ഥാൻ പ്രതിരോധത്തെ നിഷ്പ്രഭമാക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ടിൽ ഇടംപിടിച്ച ഡിആർ കോംഗോയ്ക്ക് മുന്നിൽ ഇനി ഇംഗ്ലണ്ടിൻ്റെ വമ്പൻ വെല്ലുവിളിയാണുള്ളത്. നോക്കൗട്ടിൽ കരുത്തരായ ഇംഗ്ലണ്ടാണ് ഡി ആർ കോംഗോയുടെ എതിരാളികൾ. ഉസ്ബക്കിസ്ഥാനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർപ്പൻ വിജയം സ്വന്തമാക്കിയാണ് കോംഗോ ആദ്യമായി ലോകകപ്പിൻ്റെ അവസാന 32-ൽ ഇടംപിടിച്ചത്.ഡിആർ കോംഗോ പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിനെ നേരിടുക എന്നത് വലിയൊരു വെല്ലുവിളിയാണ്. പാനമയെ പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ട് മികച്ച ഫോമിലാണുള്ളത്. ഹാരി കെയ്നും ജൂഡ് ബെല്ലിങ്ഹാമും അടങ്ങുന്ന കരുത്തുറ്റ നിരയ്ക്കെതിരെ നവാഗതരായ ഡിആർ കോംഗോ എന്ത് തന്ത്രമായിരിക്കും പ്രയോഗിക്കുക എന്നതാണ് ഇനി കാണേണ്ടത്.എങ്കിലും, ഉസ്ബക്കിസ്ഥാനെതിരെ പുറത്തെടുത്ത അതേ ആത്മവിശ്വാസവും ഒത്തിണക്കവും കാത്തുസൂക്ഷിക്കാൻ കഴിഞ്ഞാൽ ഇംഗ്ലണ്ടിന് കോംഗോ ഒരു വലിയ ഭീഷണിയാകും. പ്രീക്വാർട്ടർ പോരാട്ടത്തിൽ അട്ടിമറി വിജയം സ്വപ്നം കണ്ടാണ് ഡിആർ കോംഗോ കളത്തിലിറങ്ങുന്നത്
