13 വയസ്സുകാരി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

13 വയസ്സുകാരി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

മുംബൈ:മഹാരാഷ്ട്രയിലെ ജൽനയിൽ 13 വയസ്സുള്ള ഒരു ഏഴാം ക്ലാസ് വിദ്യാർത്ഥിനി സ്കൂളിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി മരിച്ചു . ഇന്ന് രാവിലെ 7.30 നും 8 നും ഇടയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം.  പെൺകുട്ടി ആത്മഹത്യ ചെയ്ത ദിവസം രാവിലെ, അധ്യാപിക പഠനത്തെക്കുറിച്ച് അറിയിക്കാൻ മാതാപിതാക്കളെ വിളിച്ചിരുന്നതായി വിവരമുണ്ട്.രാവിലെ 8 മണിയോടെയാണ് പെൺകുട്ടി സ്കൂളിന്റെ മുകളിലത്തെ നിലയിൽ നിന്ന് ചാടിയതായി പോലീസിന് വിവരം ലഭിച്ചത്. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സദർ പോലീസ് സ്റ്റേഷൻ അപകട മരണ റിപ്പോർട്ട് (ADR) രജിസ്റ്റർ ചെയ്തിട്ടുണ്ട്.