മുൻ സംസ്ഥാന സെക്രട്ടറി കെ. സുരേശൻ അടക്കം 15 എൻസിപി നേതാക്കൾ കോൺ​ഗ്രസിൽ ചേർന്നു

മുൻ സംസ്ഥാന സെക്രട്ടറി കെ. സുരേശൻ അടക്കം 15 എൻസിപി നേതാക്കൾ  കോൺ​ഗ്രസിൽ ചേർന്നു

കണ്ണൂർ: കണ്ണൂരിൽ എൻസിപിയിൽ കൂട്ടരാജി. മുൻ സംസ്ഥാന സെക്രട്ടറി കെ. സുരേശൻ അടക്കം 15 എൻസിപി നേതാക്കൾ  കോൺ​ഗ്രസിൽ ചേർന്നു. കെ.പി.സി.സി മുൻ പ്രസിഡന്റും എംപിയുമായ കെ. സുധാകരന്റെ നേതൃത്വത്തിൽ എൻസിപി നേതാക്കളെ സ്വീകരിച്ചു. എൻസിപിയുടെ പ്രവർത്തന രീതിയിലും നയങ്ങളിലും പ്രതിഷേധിച്ചാണ് കോൺഗ്രസിന്റെ ഭാഗമാകാൻ തീരുമാനിച്ചതെന്ന് കെ. സുരേശൻ വ്യക്തമാക്കി. അതേസമയം എൽ.ഡി.എഫിലെ പ്രമുഖ കക്ഷികളിൽ നിന്ന് വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ കോൺഗ്രസിലേക്ക് വരുമെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. ഇടതുപക്ഷത്തിന്റെ നിലവിലെ രാഷ്ട്രീയ നയങ്ങളോടുള്ള ശക്തമായ വിയോജിപ്പ് മൂലം നിരവധി പേർ യു.ഡി.എഫുമായി സഹകരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.