Mumbai
SNDP വനിതാസംഘം നെരൂൾ യൂണിറ്റിൻ്റെ 19-ാം വാർഷിക പൊതുയോഗം

നവിമുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം 3744-ാo നമ്പർ വനിതാസംഘം നെരൂൾ യൂണിറ്റിൻ്റെ പത്തൊമ്പതാമത് വാർഷിക പൊതുയോഗം വനിതാ സംഘം യുണിറ്റ് പ്രസിഡന്റ് രാധിക ഗിരീഷിൻ്റെ അദ്ധ്യക്ഷതയിൽ നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം ഹാളിൽ വെച്ച് നടക്കും. ഗുരുസ്മരണ,സ്വാഗതം,ഉപക്രമം,കഴിഞ്ഞ വാർഷിക പൊതുയോഗത്തിൻ്റെ മിനിറ്റ്സ് അവതരണം,ജനുവരി 1, 2025 മുതൽ ഡിസംബർ 31 വരെയുള്ള പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്ക് അവതരണം,കൃതജ്ഞത എന്നീ അജണ്ടകളോടെ നടക്കുന്നതായിരിക്കുമെന്ന് ശാഖായോഗം സെക്രട്ടറി രതീഷ് ബാബു( 9821195381),വനിതാ സംഘം യുണിറ്റ് സെക്രട്ടറി വിജയമ്മ മുത്തുരാജ് എന്നിവർ അറിയിച്ചു.