കടയ്ക്കലിൽ യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ 2പേർ കൂടി പിടിയിൽ

കൊല്ലം: കടയ്ക്കലില്‍ സംഘം ചേര്‍ന്ന് യുവാവിനെ പിന്തുടർന്ന് കുത്തിക്കൊന്ന സംഭവത്തിൽ 2പേർ കൂടി പിടിയിൽ.കടയ്ക്കൽ കോവൂർ സ്വദേശികളായ രാഹുൽ, ജയേഷ് , ലിജോ, അജീഷ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.
വയല സ്വദേശിയായ ശരത് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയില്‍ എത്തിയ സംഘമാണ് യുവാവിനെ ആക്രമിച്ചത്.കടയ്ക്കല്‍ അഞ്ചുമുക്കിന് സമീപത്തായിരുന്നു സംഭവം. വയല സ്വദേശിയായ ശരത് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയില്‍ എത്തിയ സംഘം യുവാവിനെ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. .ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ശരത്തും പ്രതികളും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. വീട്ടിലേക്ക് മടങ്ങിയ ശരത്തിനെ പ്രതികള്‍ പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. അഞ്ചുമുക്കിലെ ഭാര്യ വീട്ടില്‍ ആയിരുന്നു ശരത്തിൻ്റെ താമസം.
ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെ കോവൂർ സ്വദേശി രാഹുലുമായി ശരത് വാക്കു തർക്കമുണ്ടായി. തുടർന്ന് ബാർ ജീവനകാർ ഇടപെട്ട് ഇരുവരേയും മടക്കി അയച്ചു. അഞ്ചുമുക്കിലെ ഭാര്യ വീട്ടിലേക്ക് പോവുകയായിരുന്ന ശരത്തിനെ പിൻതുടർന്ന് ഓട്ടോറിക്ഷയിൽ എത്തിയ സംഘം പന്തളം മുക്കിൽവച്ച് കൈയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് കുത്തുകയും വെട്ടുകയായിരുന്നു. വെട്ടേറ്റ ശരത്ത് സമീപത്തെ വീട്ടിലേക്ക് ഓടികയറി പിൻതുടർന്ന് എത്തിയ സംഘം ദേഹമാസകലം വെട്ടിയും കുത്തിയും പരിക്കേൽപിച്ചു.
വെട്ടേറ്റ് കിടന്ന ശരത്തിനെ നാട്ടുകാർ ചേർന്ന് ആദ്യം കടക്കൽ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.