2025ൽ മുംബൈ ലോക്കൽ ട്രെയിൻ അപകടങ്ങളിൽ മരണപ്പെട്ടത് 2,287 യാത്രക്കാർ

2025ൽ  മുംബൈ ലോക്കൽ ട്രെയിൻ അപകടങ്ങളിൽ മരണപ്പെട്ടത് 2,287 യാത്രക്കാർ

മുംബൈ: 2025-ൽ മുംബൈയിലെ സബർബൻ റെയിൽവേ ശൃംഖലയിലെ മരണനിരക്ക് 7% കുറഞ്ഞതായി കണക്ക് . 2024-ൽ ഇത് 2,468 ആയിരുന്നുവെങ്കിൽ, ഈ വർഷം 2,287 യാത്രക്കാരുടെ മരണനിരക്കെന്ന് ഗവൺമെന്റ് റെയിൽവേ പോലീസിന്റെ (GRP) കണക്കുകൾ വ്യക്തമാക്കുന്നു. പരിക്കേറ്റ യാത്രക്കാരുടെ എണ്ണവും  2,697-ൽ നിന്ന് 2,554 ആയികുറഞ്ഞു.എങ്കിലും  നഗരത്തിലെ ട്രെയിനിൽ  യാത്ര ചെയ്യുന്നതിനിടെ പ്രതിദിനം ശരാശരി ആറ് പേർക്ക് ജീവൻ നഷ്ടപ്പെടുന്നത് ഇപ്പോഴും തുടരുന്നു..റെയിൽവേ വിഭാഗങ്ങളിൽ, താനെയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് - 278, തൊട്ടുപിന്നിൽ കല്യാണ് (266), ബോറിവാലി (244). .മരണങ്ങളുടെ പ്രധാന കാരണം ട്രാക്ക് മുറിച്ചുകടക്കലാണ് . താനെ വിഭാഗത്തിൽ മാത്രം 144 ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അമിത തിരക്ക് മൂലമുള്ള അപകടങ്ങളിൽ, അതായത്, യാത്രക്കാർ ബാലൻസ് തെറ്റി ഓടുന്ന ട്രെയിനുകളിൽ നിന്ന് വീണു മരിച്ച സംഭവങ്ങളിൽ, 525 മരണങ്ങൾ സംഭവിച്ചു.കല്യാൺ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്, 98 എണ്ണം. സ്വാഭാവിക മരണങ്ങൾ, ആത്മഹത്യകൾ, വൈദ്യുതാഘാതമേറ്റൽ, പ്ലാറ്റ്‌ഫോം വിടവുകളിൽ വീഴൽ എന്നിവയാണ് മറ്റ് കാരണങ്ങൾ. 

മധ്യ  റെയിൽവേയിൽ, ഏകദേശം 30% മരണങ്ങളും താനെ, ഡോംബിവ്‌ലി, കല്യാൺ ഭാഗങ്ങളിൽനിന്നാണ്  റിപ്പോർട്ട് ചെയ്യപ്പെട്ടത്.  ജൂൺ 9 ന്, എതിർ ദിശകളിലേക്ക് പോകുന്ന ട്രെയിനുകൾ അപകടകരമായ രീതിയിൽ അടുത്തെത്തിയതിനെ തുടർന്ന് അഞ്ച് യാത്രക്കാർ മുംബ്രയിൽ  മരിച്ചിരുന്നു .തിരക്കും പരിമിതമായ ഗതാഗത ബദലുകളുമാണ് അപകടസാധ്യതകൾക്ക് കാരണമെന്ന് യാത്രക്കാരുടെ സംഘടനകൾ പറയുന്നു. കല്യാൺ-ഡോംബിവ്‌ലി-താനെ ബെൽറ്റിൽ നിന്നാണ് യാത്രക്കാരിൽ വലിയൊരു പങ്കും ദിവസവും യാത്ര ചെയ്യുന്നത്, കാരണം മുംബൈയിലേക്കുള്ള ബദൽ പൊതുഗതാഗത സാധ്യതകൾ  ഇവിടെ പരിമിതമാണ്.

എസി അല്ലാത്ത കോച്ചുകളിൽ ഓട്ടോമാറ്റിക് വാതിലുകൾ ഏർപ്പെടുത്തുക എന്നതാണ് നിർദ്ദിഷ്ട സുരക്ഷാ ഇടപെടലുകളിൽ ഒന്ന് എന്ന് വിദഗ്ദ്ധർ പറയുന്നു .എന്നിരുന്നാലും ഇതിന് ഘടനാപരമായ മാറ്റങ്ങൾ ആവശ്യമായി വരും.

 കഴിഞ്ഞ വർഷം ബോംബെ ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജിക്ക് മറുപടിയായി, റെയിൽവേ ഉദ്യോഗസ്ഥർ ഇതിനകം സ്വീകരിച്ച സുരക്ഷാ നടപടികൾ കോടതിയെ അറിയിച്ചിരുന്നു.മധ്യ റെയിൽവേ 47 പ്ലാറ്റ്‌ഫോമുകളിൽ  വേലി കെട്ടിയതായും, 204 അതിക്രമിച്ചു കടക്കാൻ സാധ്യതയുള്ള ആക്‌സസ് പോയിന്റുകൾ അടച്ചതായും, 1,260 കൈയേറ്റങ്ങൾ നീക്കം ചെയ്തതായും, ഉയർന്ന അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിച്ചതായും  റെയിൽവേ പറഞ്ഞു. ദീർഘകാല അടിസ്ഥാന സൗകര്യ പദ്ധതികളിൽ പൻവേൽ-കർജ , ഐറോളി-കൽവ ഇടനാഴി നവീകരണം എന്നിവയും  ഉൾപ്പെടുന്നു.