'ഭിക്ഷയാചിക്കാന്‍ നിര്‍ബന്ധിച്ചതിൻ്റെ പേരിൽ 24 ട്രാന്‍സ് ജെന്‍ഡറുകള്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവം :ഒരാള്‍ അറസ്റ്റില്‍

ഇൻഡോർ: ഇൻഡോറിൽ മാധ്യമപ്രവർത്തകരായി വേഷമിട്ട രണ്ട് പുരുഷന്മാർ ഒരു ട്രാൻസ്‌ജെൻഡർ സ്ത്രീയെ ബലാത്സംഗം ചെയ്തതിൽ പ്രതിഷേധിച്ച് ഏകദേശം 24 ട്രാൻസ്‌ജെൻഡറുകൾ ഫിനൈൽ കഴിച്ചു. ബലാത്സംഗത്തിനും പിടിച്ചുപറിക്കും കേസെടുത്ത് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. ഇവരെ ട്രാൻസ്ജെൻഡർമാരെ മഹാരാജ യശ്വന്ത് റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സപ്‌ന ഗുരു എന്ന സപ്‌ന ഹാജി (55) യെ പണ്ഡാരിനാഥ് പോലീസ് അറസ്റ്റ് ചെയ്‌തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 24 ട്രാന്‍സ് ജെന്‍ഡറുകളും ഒരുമിച്ച് ഫിനൈല്‍ കഴിച്ചുവെന്നാണ് പറയുന്നത്. ആരുടെയും നില ഗുരുതരമല്ല. എം വൈ ആശുപത്രിക്ക് സമീപത്തുവച്ചാണ് ഇവര്‍ ഫിനൈല്‍ കുടിച്ചത്.മാധ്യമ പ്രവര്‍ത്തകനെന്ന് സ്വയം പരിചയപ്പെടുത്തിയരണ്ട് പുരുഷന്മാർ ഒരു ട്രാന്‍സ്ജെന്‍ഡറിനെ ഉപദ്രവിക്കുകയും കൊള്ളടിക്കുകയും ചെയ്‌തിതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാശ്രമം . ഇതുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ആക്രമണത്തിനും ഭീഷണിപ്പെടുത്തിയതിനും കേസെടുത്തു. നന്ദ്‌ലാല്‍പുരിയില്‍ സംഘര്‍ഷമുണ്ടായതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ട്രാൻസ്ജെൻഡർമാർ ഫിനൈല്‍ കുടിച്ചിരുന്നു. എല്ലാവരേയും ആംബുലന്‍സുകളിലും പൊലീസ് വാഹനങ്ങളുമായി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.അതേസമയം ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ രണ്ടു വിഭാഗങ്ങളായ പായല്‍ ഗുരുവും സീമ ഗുരുവും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതിഷേധമുണ്ടായതെന്നാണ് സൂചന.മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ അഗംമായ സപ്‌ന ഹാജിയും അവരുടെ മൂന്ന് കൂട്ടാളികളും സമ്മേളനത്തിനായി ശേഖരിച്ച സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നല്‍കാന്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റവും തര്‍ക്കവുണ്ടായി. തുടര്‍ന്ന് ഇവരെ ആക്രമിക്കുമെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാണ് ഒരുവിഭാഗം ട്രാന്‍സ്ജെന്‍ഡറുകള്‍ പറയുന്നത്.
സപ്‌ന ഹാജിയുടെയും കൂട്ടാളികളുടെയും പീഡനത്തെ തുടര്‍ന്നാണ് 24 അംഗങ്ങള്‍ ഫിനൈല്‍ കുടിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് രണ്ടാമത്തെ ട്രാൻസ്ജെൻഡർ അംഗങ്ങള്‍ പറഞ്ഞു.സ്വപ്‌ന ഹാജി ഗ്രൂപ്പുമായി സഹകരിച്ച് പങ്കജ് ജെയിൻ, അക്ഷയ് കുമാവോൺ എന്നീ രണ്ട് വ്യക്തികൾ മാധ്യമപ്രവർത്തകരെന്ന് അവകാശപ്പെട്ട് തങ്ങളെ ഉപദ്രവിച്ചതായും ഇവര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരികയാണ്.ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കിടയിലെ ഗ്രുപ്പുകള്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍, ലീഡര്‍ എന്നീ സ്ഥാനങ്ങളെ ചൊല്ലിയും ദീര്‍ഘകാലമായി തര്‍ക്കം തുടരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ടുഗ്രൂപ്പുകളും പരസ്‌പരം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്‍റെ നന്ദ്‌ലാൽപുര ക്യാമ്പിന് പുറത്ത് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ 16 വർഷമായി ട്രാൻസ്‌ജെൻഡർ സമൂഹത്തിലെ അംഗങ്ങളെ ആളുകളിൽ നിന്ന് ഭിക്ഷ യാചിക്കാൻ നിർബന്ധിച്ച് "ബോണ്ടഡ് ലേബർ" ആയി ജോലി ചെയ്യിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നും ആരോപിക്കുന്നുണ്ട്. സപ്‌ന ഹാജിക്കും കൂട്ടാളികൾക്കുമെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു.