ബ്രൗൺ ഷുഗറുമായി 24കാരൻ എക്സൈസ് പിടിയിൽ

ബ്രൗൺ ഷുഗറുമായി 24കാരൻ എക്സൈസ് പിടിയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ബ്രൗൺ ഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ സാദിഖ് റഹ്മത്തുള്ള (24) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 93 ഗ്രാം ബ്രൗൺ ഷുഗറും 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കാട്ടാക്കട ബസ് സ്റ്റാൻഡിന് സമീപം വെച്ച് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. ഏകദേശം 4 ലക്ഷം രൂപ വിലവരുന്ന ബ്രൗൺ ഷുഗർ ചില്ലറ വിൽപ്പനക്കായി കൊണ്ടുവന്നതാണെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.ജോലിക്കായി കേരളത്തിലേക്ക് വരുന്ന തൊഴിലാളികളുടെ കൂട്ടത്തിലാണ് ഇയാൾ തലസ്ഥാന ജില്ലയിൽ എത്തിയത്. പശ്ചിമ ബംഗാളിൽ നിന്ന് മറ്റൊരാൾക്ക് കൈമാറാനായിട്ടാണ് മയക്കുമരുന്ന് തിരുവനന്തപുരത്ത് എത്തിച്ചതെന്നും ഇയാൾ എക്സൈസിനോട് സമ്മതിച്ചു. ഇയാൾ മുമ്പും മയക്കുമരുന്നുമായി കൊല്ലത്ത് എത്തിയിട്ടുള്ളതായും വിവരം ലഭിച്ചു.

കഴിഞ്ഞ മാസങ്ങളിൽ ബ്രൗൺ ഷുഗറുമായി അറസ്റ്റിലായ പ്രതികളിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം സംസ്ഥാനത്ത് പരിശോധനകൾ ശക്തമാക്കിയതിനിടെയാണ് ഈ അറസ്റ്റ്.