Keralam
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3മരണം

കൊല്ലം: അഞ്ചലിൽ വാഹനാപകടത്തിൽ മൂന്ന് മരണം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച മൂന്ന് പേരും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തവരാണ്.കരവാളൂർ സ്വദേശികളായ ശ്രുതി ലക്ഷ്മി (16), ജ്യോതിലക്ഷ്മി (21), ഓട്ടോറിക്ഷ ഡ്രൈവർ അക്ഷയ് (23) എന്നിവരാണ് മരിച്ചത്.