കിണറിൽ ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കിണറിടിഞ് 3 മരണം

കിണറിൽ ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കിണറിടിഞ് 3 മരണം

കൊല്ലം : കൊട്ടാരക്കര മുണ്ടുപാറയിൽ കിണറിൽ ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ കിണറിടിഞ് ഫയർമാനടക്കംമൂന്നുപേർ മരിച്ചു. മദ്യപാനിയായ ഭർത്താവുമായുണ്ടായ തർക്കത്തിനിടയിൽ മക്കളെ മർദ്ദിക്കുന്നത് കണ്ട് യുവതി കിണറിലേയ്ക്ക് ചാടുകയായിരുന്നു. ഇതുകണ്ട നാട്ടുകാർ ഫയര്ഫോഴ്സിനെ വിളിച്ചുകൊണ്ടുവരികയും രക്ഷാദൗത്യത്തിനിടയിൽ അപകടം സംഭവിക്കുകയുമായിരുന്നു .യുവതിയുമായി ഫയർമാൻ മുകളിലേക്ക് കയറുന്നതിനിടയിൽ കിണറിന്റെ കൈവരിയിടിഞ്ഞു കിണറിന്റെ സമീപം നിന്ന   ആൺസുഹൃത്ത് അടക്കം താഴോട്ടുപതിച്ചാണ് മൂന്നുപേർ മരിക്കാനിടയായത് .കൊട്ടാരക്കര ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ ആറ്റിങ്ങല്‍ സ്വദേശി സോണി എസ് കുമാര്‍(38), മുണ്ടുപാറ വിഷ്ണു വിലാസം വീട്ടില്‍ അര്‍ച്ചന (33), ഒപ്പം താമസിച്ചിരുന്ന ആണ്‍സുഹൃത്ത് ശിവ കൃഷ്ണന്‍(23) എന്നിവരാണ് മരിച്ചത്.ഇന്നലെ അര്‍ധരാത്രിക്ക് ശേഷമാണ് സംഭവം.നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് മൂന്ന് മൃതദേഹങ്ങളും പുറത്തെടുത്തത്. 50 മീറ്ററിലേറെ താഴ്ചയുള്ള കിണറായിരുന്നുവെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും പൊലീസും പറഞ്ഞത്. കിണറ്റില്‍ പത്തടിയോളം വെള്ളമുണ്ടായിരുന്നു