30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സമാപനം : 'രജതചകോരം' ബിഫോര്‍ ദി ബോഡിയുടെ സംവിധായകര്‍ക്ക് ; 'സുവര്‍ണ ചകോരം',ടു സീസണ്‍സ് ടു സ്‌ട്രെയിഞ്ചേഴ്‌സിന് .

 തിരുവനന്തപുരം :ലോകസിനിമയുടെ വസന്തത്തിന് തിരിതാഴ്ത്തി മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ (IFFK) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സമാപന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഷോ മിയാക്കെ സംവിധാനം ചെയ്ത ‘ബിഫോർ ദ ബോഡി’ എന്ന ചിത്രം മികച്ച സിനിമയ്ക്കുള്ള സുവർണ്ണചകോരം കരസ്ഥമാക്കി. 20 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ഇതേ ചിത്രത്തിന്റെ സംവിധായകരായ കരീന പിയാസ, ലൂസിയ ബ്രസേലിസ് എന്നിവർ മികച്ച സംവിധായകനുള്ള രജതചകോരത്തിന് (4 ലക്ഷം രൂപ) അർഹരായി. മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം ജാപ്പനീസ് ചിത്രമായ 'ടു സീസൺ ടു സ്‌ട്രെയിഞ്ചേഴ്‌സ്' ,. മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ഷാഡോ ബോക്സ്‌ സംവിധാനം ചെയ്ത സൗമ്യനന്ത സഹി, തനുശ്രീ ദാസ് എന്നിവരും സ്വന്തമാക്കി .


മലയാള സിനിമയ്ക്ക് അഭിമാനമായി സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ഖിഡ്കി ഗാവ്’ മികച്ച ചിത്രത്തിനുള്ള ഫിപ്രസി (FIPRESCI) പുരസ്കാരം നേടി.


പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രത്തിനുള്ള രജതചകോരം ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത ‘തന്തപ്പേര്’ എന്ന സിനിമയ്ക്കാണ് ലഭിച്ചത്. നവാഗത സംവിധായകർക്കുള്ള വിഭാഗത്തിൽ ‘തടവ്’ എന്ന ചിത്രത്തിലൂടെ ഫാസിൽ റസാഖ് മികച്ച മലയാള നവാഗത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രതിഭകളും ആസ്വാദകരും പങ്കെടുത്ത മേളയിൽ മികച്ച സിനിമാ കാഴ്ചകൾക്കൊപ്പം മലയാള സിനിമയുടെ കരുത്തുറ്റ സാന്നിധ്യവും അടയാളപ്പെടുത്തിയാണ് ഇത്തവണത്തെ ഐ.എഫ്.എഫ്.കെ സമാപിച്ചത്. 

ജനപ്രിയ ചിത്രമായി ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത തന്തപ്പേരിന്‌ലഭിച്ചു.ചിത്രം പ്രദര്‍ശിപ്പിച്ച വേളയില്‍ തന്നെ ധാരാളം മികച്ച അഭിപ്രായങ്ങള്‍ നേടിയ ചിത്രമാണ് 'തന്തപ്പേര് '. നെറ്റ്പാക് പുരസ്‌കാരം രണ്ട് മലയാള ചിത്രങ്ങള്‍ പങ്കിട്ടു. ഉണ്ണികൃഷ്ണന്‍ ആവള ഒരുക്കിയ തന്തപ്പേര്, സഞ്ജു സുരേന്ദ്രന്റെ 'ഖിഡ്കി ഗാവ്' എന്നീ ചിത്രങ്ങളാണ് പുരസ്‌കാരം നേടിയത്. മികച്ച മലയാള നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്‌കാരം ഫാസില്‍ റസാഖ് നേടി. 'മോഹം' എന്ന ചിത്രത്തിനാണ് ഈ പുരസ്‌കാര നേട്ടം. 


19 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് വിലക്കിയ കേന്ദ്രസര്‍ക്കാരിനെതിരെ സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം അസാധാരണമായ പ്രതിസന്ധി മേളയിലുണ്ടാക്കിയെന്നും 19 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചുകൊണ്ട് മേളയുടെ ആവിഷ്‌കാര സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാത്തത് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിലെ ചി ഉദ്യോഗസ്ഥരുടെ അജ്ഞതകൊണ്ടുണ്ടായ സാങ്കേതിക നടപടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 30 വര്‍ഷം പ്രായമായ ഐഎഫ്എഫ്കെയെ ഞെരിച്ചുകൊല്ലാനുള്ള സ്വേച്ഛാധിപത്യപരമായ ശ്രമങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് തിരിച്ചറിഞ്ഞാണ് ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

"ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ചലച്ചിത്രാവിഷ്കാരങ്ങൾ, അവയിലെ സർഗ്ഗ സ്വരങ്ങൾ, സാമൂഹിക-രാഷ്ട്രീയ ആഖ്യാനങ്ങൾ തുടങ്ങിയവയെ അടുത്തറിയാനുള്ള അവസരമാണ് ഈ മേള ഒരുക്കിയത്. നമ്മുടെ നാടിന്റെ ചലച്ചിത്ര സംസ്കാരത്തെ സമ്പുഷ്‌ടീകരിക്കുന്നതിലും അതുവഴി സാമൂഹിക മനസാക്ഷിയെ കൂടുതൽ പ്രബുദ്ധമാക്കുന്നതിലും ഒരു വലിയ പങ്ക് ചലച്ചിത്രോൽസവത്തിനുണ്ട്. അതോടൊപ്പം ജനാധിപത്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമായി നിലകൊള്ളുന്ന ഐ എഫ് എഫ് കെ വർഗീയതയ്ക്കും ഏകാധിപത്യത്തിനും എതിരെയുള്ള ഈ നാടിൻ്റെ പ്രതിരോധരൂപം കൂടിയായി മാറുന്നു.

സർഗ്ഗാവിഷ്കാരങ്ങൾ, അതിൽ തന്നെ സിനിമ, തീവ്ര വലതുപക്ഷ ശക്തികളുടെ വേട്ടയ്ക്ക് വലിയ രീതിയിൽ വിധേയമാവുന്ന, സെൻസർ സർട്ടിഫിക്കറ്റ് പോലുള്ള സാങ്കേതികതകളിലൂടെ സിനിമകൾക്ക് കൂച്ചുവിലങ്ങിടുന്ന സംഘപരിവാറിൻ്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ കൂടുതൽ ഉറച്ച സ്വരങ്ങൾ ഉയരാനും കൂട്ടായ്മകൾ രൂപപ്പെടുത്താനും ഈ മേളയിലൂടെ നമുക്ക് സാധ്യമാകണം.അടുത്ത ചലച്ചിത്രോൽസവം കൂടുതൽ മികവോടെ സംഘടിപ്പിക്കാനുള്ള ഊർജ്ജമാകട്ടെ ഇത്തവണത്തെ മേളയുടെ വിജയം.": പിണറായി വിജയൻ