Latest News
നവജീവൻ സെന്ററിൻ്റെ 31-ാം നവ ജീവൻ ദിനാഘോഷം ഒക്ടോ:2ന്

മുംബൈ : മുംബൈ നവജീവൻ സെന്ററിൻ്റെ 31-ാം വാർഷിക നവജീവൻ ദിന ആഘോഷം ഒക്ടോ:2ന് രാവിലെ 8 .30 മുതൽ നടക്കും.മുർബാദിലെ കാപ്രിയിലുള്ള നവജീവൻ വില്ലേജിലെ നവജീവൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ മാക്‌സ് ഫൗണ്ടേഷൻ ഡയറക്റ്ററും മലയാള ചലച്ചിത്രതാരവുമായ വിജി വെങ്കിടേഷ് മുഖ്യാതിഥി ആയിരിക്കും.ഡോംബിവ്‌ലി ഹോളിഏഞ്ചൽസ് സ്‌കൂൾ ജൂനിയർകോളേജ് സ്ഥാപക പ്രിൻസിപ്പലും ഡയറക്റ്ററുമായ ഡോ. ഉമ്മൻഡേവിഡ് ചടങ്ങിൽ വിശിഷ്ടാതിഥി ആയിരിക്കും.