തോക്കിൻ കുഴലിലൂടെയുള്ള വിപ്ലവം വേണ്ട ! ഛത്തീസ്‌ഗഢ്ൽ 41 മാവോയിസ്റ്റ്കള്‍ കീഴടങ്ങി

ഛത്തീസ്‌ഗഢ്: ബിജാപൂരിൽ നാൽപ്പത്തിയൊന്ന് മാവോയിസ്റ്റ്കള്‍ കീഴടങ്ങി. കീഴടങ്ങിയ 32 പേർക്ക് 1.19 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 'പൂന മാർഗം' (ബസ്‌തർ റേഞ്ച് പൊലീസിന്‍റെ സാമൂഹിക പുനഃസംയോജന പ്രവർത്തനത്തിനുള്ള പുനരധിവാസം) എന്ന സർക്കാരിന്‍റെ പുതിയ നയത്തിലാണ് 12 സ്ത്രീകൾ ഉൾപ്പെടെയുള്ള കേഡർമാർ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മുമ്പാകെ കീഴടങ്ങിയത് എന്ന് ബിജാപൂർ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ യാദവ് പറഞ്ഞു.
അവരിൽ നാലുപേർ പിഎൽജിഎ (പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി) ബറ്റാലിയൻ അംഗങ്ങളാണ്. ബാക്കിയുള്ളവർ വ്യത്യസ്‌ത മാവോയിസ്റ്റ് സംഘടനകളില്‍ പെട്ടവർ, ഏരിയ കമ്മിറ്റിയംഗങ്ങള്‍, പ്ലാറ്റൂൺ, രണ്ട് പിഎൽജിഎ അംഗങ്ങൾ, നാല് മിലിഷ്യ പ്ലാറ്റൂൺ കമാൻഡർമാർ, ഒരു ഡെപ്യൂട്ടി കമാൻഡർ, ആറ് മിലിഷ്യ പ്ലാറ്റൂൺ അംഗങ്ങൾ എന്നിവരുണ്ട്.
ബാക്കിയുള്ളവർ നിരോധിത സിപിഐ (മാവോയിസ്റ്റ്) യുടെ ഫ്രണ്ടൽ സംഘടനകളിൽ പെട്ടവരായിരുന്നുവെന്ന് ജിതേന്ദ്ര കുമാർ യാദവ് പറഞ്ഞു. ഈ 41 കേഡറുകളിൽ മുപ്പത്തിയൊൻപത് പേരും മാവോയിസ്റ്റുകളുടെ ദക്ഷിണ ഉപമേഖലാ ബ്യൂറോയിൽ നിന്നുള്ളവരായിരുന്നു. ഇവരെല്ലാം ദണ്ഡകാരണ്യ സ്‌പെഷ്യൽ സോണൽ കമ്മിറ്റി, തെലങ്കാന സംസ്ഥാന കമ്മിറ്റി, നിരോധിത സംഘടനയുടെ ധംതാരി-ഗരിയാബന്ദ്-നുപാഡ ഡിവിഷനുകൾ എന്നിവയുമായി ബന്ധപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.'കീഴടങ്ങിയ കേഡർമാർ ഭരണഘടനയിൽ വിശ്വാസം പ്രകടിപ്പിക്കുകയും ജനാധിപത്യ ചട്ടക്കൂടിനുള്ളിൽ മാന്യവും സുരക്ഷിതവുമായ ജീവിതം നയിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്‌തു. പുനരധിവാസ നയ പ്രകാരം ഓരോ കേഡർക്കും പ്രോത്സാഹനമായി 50,000 രൂപ അടിയന്തര ധനസഹായം നൽകിയിട്ടുണ്ട്' -എന്ന് ജിതേന്ദ്ര കുമാർ യാദവ് അറിയിച്ചു.
"കീഴടങ്ങിയവരിൽ മോഹൻ (37), ബന്ദി ഹപ്‌ക (35), ലഖു കോർസ (37), ബദ്രു പുനെം (35), സുഖ്‌റാം ഹേംല (27), മഞ്ജുള ഹേംല (25), മംഗളി മദ്വി എന്ന ശാന്തി (29), ജയറാം കദിയം (23) പന്നാലിയാസ് മദ്‌കാം (28) എന്നിവരും ഉണ്ട്. ഇവർക്ക് 8 ലക്ഷം രൂപ വീതം ധനസഹായം നൽകി" അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിൻ്റെ പുനരധിവാസ നയം മാവോയിസ്റ്റുകളെ അക്രമം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങാൻ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ജിതേന്ദ്ര കുമാർ യാദവ് വ്യക്തമാക്കി. ബാക്കിയുള്ള മാവോയിസ്റ്റുകളോട് അക്രമത്തിൻ്റെ പാത ഉപേക്ഷിക്കാൻ അദ്ദേഹം അഭ്യർഥിച്ചു.