മണ്ഡല-മകരവിളക്ക് മഹോത്സവo:ശബരിമലയില്‍ എത്തിയത് 52 ലക്ഷം തീര്‍ഥാടകര്‍

പത്തനംത്തിട്ട: മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ജനുവരി 18 രാത്രി ഏഴ് വരെ പമ്പ വഴിയും പരമ്പരാഗത കാനനപാതയായ സത്രം-പുല്ലുമേട് വഴിയും സന്നിധാനത്ത് എത്തിയത് 52,10,596 ഭക്തര്‍. പമ്പ വഴി 50,07,809 പേരും സത്രം-പുല്ലുമേട് വഴി 2,02,781 ഭക്തരുമാണ് എത്തിയത്. 3,056 പേര്‍ ദര്‍ശനത്തിന് ശേഷം സന്നിധാനത്ത് നിന്ന് കാനനപാത വഴി മടങ്ങി. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 19 രാത്രി ഒമ്പത് വരെയാണ് ഭക്തര്‍ക്ക് ദര്‍ശനം. ജനുവരി 20-ന് രാവിലെ 6:30-ന് നട അടയ്ക്കും. പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് അന്ന് ദര്‍ശനത്തിന് അനുവാദമുള്ളത്.
സൗജന്യമായി വിതരണം ചെയ്തത് 23 ലക്ഷം രൂപയുടെ മരുന്ന്
ശബരിമല തീര്‍ഥാടന കാലത്ത് മികച്ച സേവനം നല്‍കി സന്നിധാനത്തെ അത്യാധുനിക ആരോഗ്യ കേന്ദ്രം. 2025 നവംബര്‍ 17 മുതല്‍ 2026 ജനുവരി 19 വരെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത് 96,826 ഭക്തര്‍. സൗജന്യമായി 23.19 ലക്ഷം രൂപയുടെ മരുന്ന് നല്‍കിയതായി ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിജോ മാത്യു അറിയിച്ചു.