ദന്തേവാഡയില്‍ 63 മാവോയിസ്റ്റുകള്‍ ആയുധമുപേക്ഷിച്ച് മുഖ്യധാരയിലേക്ക്

ദന്തേവാഡ: ഇക്കൊല്ലത്തെ ഏറ്റവും വലിയ ആദ്യ നക്‌സല്‍ കീഴടങ്ങലിന് വേദിയായി ദന്തേവാഡ. 'പുന മാര്‍ഗം' എന്ന പുനരധിവാസ പദ്ധതിയില്‍ ആകൃഷ്‌ടരായാണ് 63 മാവോയിസ്റ്റുകള്‍ ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് എത്തിയിരിക്കുന്നത്. ദര്‍ഭ, ദക്ഷിണ പശ്ചിമ ബസ്‌തര്‍, മാധ് ഡിവിഷന്‍, ഒഡിഷ തുടങ്ങിയ മേഖലകളില്‍ സജീവമായിരുന്ന നക്‌സല്‍ പ്രവര്‍ത്തകരാണ് മുഖ്യധാരയിലേക്ക് എത്തിയിരിക്കുന്നത്. പതിനെട്ട് സ്‌ത്രീകളും 45 പുരുഷന്‍മാരുമാണ് കീഴടങ്ങിയത്.
കീഴടങ്ങിയത് 63 മാവോയിസ്റ്റുകള്‍, 1,19.50,000 രൂപ പ്രതിഫല
കീഴടങ്ങിയ മാവോയിസ്റ്റുകള്‍ക്ക് മൊത്തം 1,19,50,000 രൂപയാണ് പാരിതോഷികമായി നല്‍കേണ്ടത്. ഏഴ് മാവോയിസ്റ്റുകള്‍ക്ക് എട്ട് ലക്ഷം രൂപ വീതം കിട്ടും. ഏഴ് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും. എട്ട് പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും കിട്ടും. പതിനൊന്ന് മാവോയിസ്റ്റുകള്‍ക്ക് ഓരോ ലക്ഷം രൂപ വീതമാണ് നല്‍കുക. മൂന്ന് പേര്‍ക്ക് അന്‍പതിനായിരം രൂപ വീതവും ലഭിക്കും.
ബസ്‌തര്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പുനമാര്‍ഗം എന്ന പുനരധിവാസ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് ബസ്‌തര്‍ റേഞ്ച് പൊലീസ് മേധാവി സുന്ദരരാജ് പാട്ടിലിംഗം പറയുന്നത്. ബസ്‌തറിന്‍റെ സുസ്ഥിര സമാധാനം, അന്തസ്, മൊത്തത്തിലുള്ള പുരോഗതി എന്നിവ ഇതിലൂടെ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാധാനം കാത്തുസൂക്ഷിക്കുന്നതിനും കീഴടങഅങിയവരുടെ പുനരധിവാസത്തിനും മേഖലയുടെ സമസ്‌ത പുരോഗതിക്കും ഇന്ത്യന്‍ സര്‍ക്കാരും ഛത്തീസ്‌ഗഡ് സര്‍ക്കാരും ദന്തേവാഡ പൊലീസും സിപിആര്‍പിഎഫും പ്രാദേശിക ഭരണകൂടവും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാവോയിസ്റ്റുകളെ മുഖ്യധാരയിലേക്ക് വരാന്‍ പ്രോത്സാഹിപ്പിച്ചതിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ഡിആര്‍ജി, ബസ്‌തര്‍ ഫൈറ്റേഴ്‌സ് ദന്തേവാഡ, 111, 195, 230 സിആര്‍പിഎഫ് സംഘങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"അവശേഷിക്കുന്നവര്‍ കൂടി കീഴടങ്ങണം"
നക്‌സല്‍ രഹിത ബസ്‌തര്‍ എന്ന ലക്ഷ്യവുമായാണ് നിരന്തരം നക്‌സല്‍ വേട്ട നടത്തുന്നതെന്ന് ദന്തേവാഡ പൊലീസ് സൂപ്രണ്ട് ഗൗരവ് റായ്, അഡീഷണല്‍ പൊലീസ് സൂപ്രണ്ട് രാംകുമാര്‍ ബര്‍മന്‍ എന്നിവര്‍ പറഞ്ഞു. നക്‌സലുകളുടെ പുനരധിവാസം ഉറപ്പാക്കാനായി പുനമാര്‍ഗമെന്ന പരിപാടി ആസൂത്രണം ചെ്‌തിട്ടുണ്ട്. ഇതിലൂടെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആ പാത ഉപേക്ഷിച്ച് സമാധാനത്തിന്‍റെയും പുരോഗതിയുടെയും പാത സ്വീകരിച്ച് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് വരാനാകുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പുനരധിവാസ പദ്ധതിയിങ്ങനെ
അന്‍പതിനായിരം രൂപ സാമ്പത്തിക സഹായം കീഴടങ്ങിയ മാവോയിസ്റ്റുകള്‍ക്ക് ലഭിക്കും.
കീഴടങ്ങിയവര്‍ക്ക് നൈപുണ്യ പരിശീലനം.
തൊഴില്‍വസരങ്ങള്‍ നല്‍കും
കൃഷിഭൂമിയും നല്‍കും.