അഞ്ച് നാളുകൾ നീണ്ട കൗമാര കലാമാമാങ്കത്തിന് വിരാമം : ഒന്നാംസ്ഥാന കിരീടം കണ്ണൂരിന്

തൃശൂർ :വാശിയേറിയ പോരാട്ടത്തിനൊടുവിൽ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവ കിരീടം കണ്ണൂർ ജില്ല സ്വന്തമാക്കി. ആതിഥേയരായ തൃശൂരിനെ അവസാന നിമിഷം വരെ നീണ്ടുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പിന്തള്ളിയാണ് കണ്ണൂർ സുവർണ്ണ കിരീടത്തിൽ മുത്തമിട്ടത്.മത്സരങ്ങൾ പൂർത്തിയായപ്പോൾ 1,028 പോയിന്റുകളുമായാണ് കണ്ണൂർ ഒന്നാമതെത്തിയത്. തൊട്ടുപിന്നാലെ 1,018 പോയിന്റുകളുമായി തൃശൂർ രണ്ടാം സ്ഥാനം നേടി. ഒരു ഘട്ടത്തിൽ തൃശൂർ മുന്നിലെത്തിയെങ്കിലും അവസാന ഫലങ്ങൾ പുറത്തുവന്നതോടെ കണ്ണൂർ കലാകിരീടം ഉറപ്പിച്ചു. 1013 പോയിന്‍റുകളുമായി മൂന്നാം സ്ഥാനത്തെത്തിയത് കോഴിക്കോടാണ്
ഒന്നാം സ്ഥാനക്കാർക്ക് സിനിമ താരം മോഹൻലാലും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ചേർന്ന് സ്വർണക്കപ്പ് സമ്മാനിക്കും. തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിലെ വേദി ഒന്നിൽ വൈകീട്ട് നാലു മണി മുതലാണ് സമാപന സമ്മേളനം. മോഹൻലാൽ മുഖ്യാതിഥിയാകുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
https://www.worldm.news/keralam/64th-kerala-school-kalolsavam--15900
https://www.worldm.news/keralam/sia-mehrin-with-a-poem-that--15901