വിഘടനവാദത്തെ മഹത്വവത്‌ക്കരിക്കുന്ന പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു; ജമ്മുവിൽ എട്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു

വിഘടനവാദത്തെ മഹത്വവത്‌ക്കരിക്കുന്ന പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു; ജമ്മുവിൽ എട്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു

ശ്രീനഗർ : വിഘടനവാദത്തെ മഹത്വവത്‌ക്കരിക്കുന്ന പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് ജമ്മു-കശ്‌മീരിൽ 8 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു. ഒരു കരാർ ജീവനക്കാരെ പുറത്താക്കുകയും ചെയ്‌തു. ജമ്മു-കശ്‌മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയുടെ ഉത്തരവിനെ തുടർന്നാണ് സംഭവം.അനുചിതമായ ഉള്ളടക്കം അടങ്ങിയ രണ്ട് ലൈബ്രറി പുസ്‌തകങ്ങൾ തെരഞ്ഞെടുത്ത് വാങ്ങിയതിൻ്റെ പേരിലാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തത്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്‌തിരിക്കുന്നത്.തീവ്രവാദികളെയും വിഘടനവാദികളെയും മഹത്വവത്‌ക്കരിക്കുന്നുവെന്ന് ആരോപിച്ച് പ്രദേശത്ത് വൻ പ്രതിഷേധങ്ങൾ ഉയർന്നു. ഇതെ തുടർന്ന് വകുപ്പുതല അന്വേഷണത്തിന് ലെഫറ്റനൻ്റ് ഗവർണർ ഉത്തരവിടുകയും ചെയ്‌തു. കൂടാതെ പുസ്‌തകങ്ങളുടെ രചിയ്‌താക്കളെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തുകയും ജമ്മു-കശ്‌മീരിൽ നിന്ന് ഇവരുടെ പ്രസദ്ധീകരണങ്ങൾ പിൻവലിക്കാനും നിർദ്ദേശിച്ചു.അതേസമയം വിവാദ പുസ്‌തകം ഉടൻ നിരോധിക്കണമെന്നും ജമ്മു-കശ്‌മീർ വിദ്യാഭ്യാസ മന്ത്രി സക്കീന ഇറ്റൂവിനെ പുറത്താക്കണമെന്നും ബിജെപിയും കോൺഗ്രസും ആവശ്യപ്പെട്ടു. പ്രദേശത്ത് ഇപ്പോഴും പ്രതിഷേധങ്ങൾ തുടരുകയാണ്.

ഒരു രാജ്യത്ത് നിന്നുകൊണ്ടോ വ്യവസ്ഥിതിയിൽ നിന്നുകൊണ്ടോ സാംസ്‌കാരികമോ, വംശീയമോ, മതപരമോ, രാഷ്ട്രീയമോ ആയ കാരണങ്ങളാൽ ഒരു പ്രത്യേക വിഭാഗം ജനങ്ങൾ സ്വയം വേർപെട്ടുപോകാനോ, പ്രത്യേക പരമാധികാരമുള്ള രാജ്യം രൂപീകരിക്കാനോ ശ്രമിക്കുന്ന രാഷ്ട്രീയ ആശയമാണ് വിഘടനവാദം എന്നത്.ജമ്മു കശ്‌മീർ, പഞ്ചാബ് കൂടാതെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ വിഘടനവാദ പ്രസ്ഥാനങ്ങൾ മുൻകാലങ്ങളിൽ സജീവമായിരുന്നു.ആഭ്യന്തര സുരക്ഷക്ക് ഭീഷണിയായ ഇത്തരം പ്രസ്ഥാനങ്ങളെ ഇന്ത്യ ശക്തമായി തന്നെ നേരിടുന്നുണ്ട്.