"40 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്ന ബജറ്റ്" : പ്രധാനമന്ത്രി

"40 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്ന ബജറ്റ്" : പ്രധാനമന്ത്രി

ന്യൂഡൽഹി: രണ്ടായിരത്തതിനാൽപ്പത്തിയേഴോടെ  'വികസിത ഭാരത്' എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിച്ച ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് ഇന്ത്യയുടെ ആഗോള പങ്കിനെ കൂടുതൽ ശക്തിപ്പെടുത്തുന്നു. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് 2026ലെ ബജറ്റ്. എത്രയും വേഗം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനാണ് രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത്. ഇത് അവരുടെ ദൃഢനിശ്ചയമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബജറ്റിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് പ്രഖ്യാപനം.'ഈ ബജറ്റ് 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്. എത്രയും വേഗം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനാണ് രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത്. പൗരന്മാരാണ് രാജ്യത്തെ ഏറ്റവും വലിയ ആസ്‌തിയെന്നും അവരുടെ കഴിവുകൾ വർധിപ്പിക്കുന്നതിന് സർക്കാർ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്'' - പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

സ്ത്രീ ശാക്തീകരണമെന്ന ഇന്ത്യയുടെ പ്രതിബദ്ധത എടുത്തുകാണിക്കുന്നു. ധന മന്ത്രി അവതരിപ്പിച്ച ബജറ്റ് ചരിത്രപരമാണെന്നും മോദി വിശേഷിപ്പിച്ചു. ഒരു വനിതാ ധനമന്ത്രി എന്ന നിലയിൽ, തുടർച്ചയായ ഒമ്പതാം തവണയും കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിർമ്മലാ ജി പുതിയൊരു റെക്കോഡ് സൃഷ്‌ടിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയുടെ യുവത്വത്തെ പ്രത്യേകം അഭിനന്ദിക്കുന്നു. ഈ ബജറ്റ് തൊഴിൽ സൃഷ്‌ടിക്കുന്നതിന് വലിയ ഉത്തേജനമാണ് നൽകുന്നത്. സംസ്ഥാനങ്ങളിലുടനീളം വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം, പ്രത്യേകിച്ച് വടക്കുകിഴക്കൻ മേഖലയിൽ, ശക്തിപ്പെടുത്തിയിരിക്കുന്നതിൽ സന്തുഷ്‌ടനാണെന്നും മോദി പറഞ്ഞു.