Keralam
കോവളം കാണാനെത്തിയ വിദേശ വനിതക്ക് തെരുവുനായയുടെ കടിയേറ്റു

തിരുവനന്തപുരം :കോവളം കാണാന്‍ എത്തിയ വിദേശ വനിതക്ക് തെരുവുനായയുടെ കടിയേറ്റു. റഷ്യന്‍ സ്വദേശിനിയായ പൗളിനയ്ക്കാണ് നായയുടെ കടിയേറ്റത്. ശനിയാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. ബീച്ചിലൂടെ നടക്കുന്നതിനിടെ തെരുവുനായ പൗളിനയുടെ വലതുകണങ്കാലിന് കടിക്കുകയായിരുന്നു. വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പ്രാഥമിക ചികിത്സ നല്‍കിയശേഷം കൂടുതല്‍ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.വിദേശ വനിതയെ കൂടാതെ മറ്റ് മൂന്നുപേരെയും ഈ നായ അക്രമിച്ചതായാണ് പ്രദേശവാസികള്‍ പറയുന്നത്.