മഴതൊട്ടുണർത്തിയ മൊഴികളുമായി നഗരത്തിൽ ഒരു സാഹിത്യസായാഹ്‌നം

മഴതൊട്ടുണർത്തിയ മൊഴികളുമായി നഗരത്തിൽ ഒരു സാഹിത്യസായാഹ്‌നം

മുംബൈ : മഴയിൽ  തളിർത്ത അനുഭവങ്ങളും കാവ്യങ്ങളും പങ്കുവെച്ചുകൊണ്ടുള്ള കേരളീയ സമാജം ഡോംബിവ്‌ലിയുടെ ജൂലായ് മാസ സാഹിത്യസായാഹ്‌നം നിരവധി സാഹിത്യ പ്രതിഭകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. മോഡൽ ഇംഗ്ലീഷ് സ്‌കൂളിൽ നടന്ന പരിപാടിയിൽ സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർ അധ്യക്ഷ്യം വഹിച്ചു . സാഹിത്യചർച്ച മുഖ്യാതിഥി ലിജി ആർ. നമ്പ്യാർ ഉദ്‌ഘാടനം ചെയ്‌തു.സമാജം കലാസാംസ്‌കാരിക വിഭാഗം സെക്രട്ടറിയുടെ അഭാവത്തിൽ ചുമതലയേറ്റ ട്രഷറർ മനോജ് നായർ സ്വാഗതം പറഞ്ഞു .

സമാജം എഡ്യുക്കേഷൻ സെക്രട്ടറി ഡോ. ഭാസ്ക്കരൻ കെ.എം, വേണുഗോപാലൻ, ആർ. നാരായണൻകുട്ടി, അമ്പിളി കൃഷ്ണകുമാർ,സന്തോഷ് പല്ലശ്ശന, ലിനോദ് വർഗ്ഗീസ്, ജ്യോതിലക്ഷ്മി നമ്പ്യാർ, സി. എച്ച്. ബാലക്കുറുപ്പ്, സുരേഷ് നായർ, ഇ. ഹരീന്ദ്രനാഥ്‌, മേരി വർഗ്ഗീസ്, രാജഗോപാലൻ നായർ, രമേശ് വാസു, സുനിൽ കല്ലിക്കട, കെ.വി.എസ് നെല്ലുവായ്, അജിത് ആനാരി, ടി. കെ. രാജേന്ദ്രൻ, ജയകുമാർ ടി,രാജേന്ദ്രൻ കുറ്റൂർ, ജയശ്രീ സുരേഷ്, അനീഷ് മീതൽ എന്നിവർ മഴക്കവിതകളും അനുഭവങ്ങളും പങ്കുവെച്ചു.

സാഹിത്യസായാഹ്‌നം കൺവീനർ ജോയ് ഗുരുവായൂർ നന്ദി പറഞ്ഞു.