കൊല്ലം,എഴുകോൺ സ്വദേശിയെ മുംബൈയിൽ കാണാതായി

മുംബൈ: കൊല്ലം എഴുകോൺ സ്വദേശിയായ സജീവ് കുമാറി (62)നെ മാർച്ച് 27(വെള്ളി)രാത്രി 10 മണിമുതൽ മസ്‌ജിദ് ബന്ദറിന് സമീപമുളള ചക്കളാ റെസ്റ്റോറന്റിൽ (08, ഷെരിഫ് ദേവ്ജി സ്ട്രീറ്റ്,മസ്ജിദ് ബന്ധർ മുംബൈ 400009) നിന്നും കാണാതായതായി പരാതി. 27ന് വൈകിട്ട് നാല് മണിക്ക് മുംബൈ (LTT )യിലെത്തിയ സജീവ് കുമാറും മറ്റ് അഞ്ചുപേരും ചേര്‍ന്ന് മസ്‌ജിദ്‌ബന്ധറിലെ Hotel AL- MAQAM എന്ന ഹോട്ടലിലാണ് താമസിക്കുന്നതിനായി മുറി എടുത്തിരുന്നത്. ഫോട്ടോഗ്രാഫറായ വിജിൻ പുതിയതായി നാട്ടിൽ ആരംഭിക്കുന്ന ഫോട്ടോ സ്റ്റുഡിയോവിനു വേണ്ടി ആവശ്യമായ സാധന സാമഗ്രികൾ വാങ്ങുന്നതിനാണ് ഹിന്ദി അറിയുന്ന സജീവ്കുമാറെ സഹായിയായി കൂടെ കൂട്ടിയിരുന്നത്.
വിജിനും കുടുബവും ചേര്‍ന്ന് ഇന്നലെ (മാർച്ച് - 28) മുംബൈ -പൈദുനി പോലീസ് സ്‌റ്റേഷനിൽ മിസ്സിംഗ് പരാതി നൽകിയിട്ടുണ്ട് . 13/261 എന്ന നമ്പരിൽ 'മിസ്സിംഗ് കേസ്' രജിസ്റ്റർ ചെയ്ത പോലീസ് , സജീവ് കുമാറിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതായ സമയം തിരിച്ചറിയൽ രേഖകളും മൊബൈൽ ഫോണും സജീവ് കുമാറിൻ്റെ കൈവശം ഇല്ലായിരുന്നു എന്ന് വിജിൻ പറഞ്ഞു. ഈ ഫോട്ടോയിൽ കാണുന്ന സജീവ്കുമാറിനെ കണ്ടെത്തുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെകാണുന്ന നമ്പറുകളിലോ ബന്ധപ്പെടണം എന്ന് കൊങ്കൺ യാത്രാവേദി ഹെൽപ് ഡെസ്‌ക് - കൂട്ടായ്‌മ അറിയിച്ചു.
വിജിൻ - : 90721 28819
വിപിൻ- : 77367 13215