ജെഎന്‍യുവിൽ ഇടത് സഖ്യത്തിന് ഉജ്ജ്വല വിജയം; വൈസ് പ്രസിഡന്റ് സ്ഥാനത്ത് മലയാളി

ജെഎന്‍യുവിൽ  ഇടത് സഖ്യത്തിന് ഉജ്ജ്വല വിജയം; വൈസ് പ്രസിഡന്റ് സ്ഥാനത്ത് മലയാളി

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയമായി ഊർജ്ജസ്വലമായ കാമ്പസുകളിലൊന്നായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (JNU ) സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് ഉജ്ജ്വലവിജയം . അർഹതപ്പെട്ട 9,043 വോട്ടർമാരിൽ, 67 ശതമാനം പേരും ഇത്തവണ വോട്ട് രേഖപ്പെടുത്തി.

.പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സുപ്രധാന  സ്ഥാനങ്ങളിൽ എസ്എഫ്‌ഐ - ഐസ, ഡിഎസ്എഫ് സഖ്യം സ്വന്തമാക്കി.   വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മലയാളി ഗോപിക ബാബു ഉള്‍പ്പെടെയുള്ളവർ  വന്‍ ഭൂരിപക്ഷത്തോടെ വിജയമാണ്  നേടിയത് .

ഐസ പ്രതിനിധിയായ അദിതി മിശ്രയാണ് യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. 1,747 വോട്ടുകള്‍ സ്വന്തമാക്കി വ്യക്തമായ ലീഡ് നേടിയാണ് അദിതിയുടെ വിജയം. എബിവിപിയുടെ വികാസ് പട്ടേലിനെയാണ് പരാജയപ്പെടുത്തിയത്. 2,774 വോട്ടുകള്‍ നേടിയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഗോപികയുടെ വിജയം. ഡിഎസ്എഫ് പ്രതിനിധിയായ സുനില്‍ യാദവ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ചു.ഡാനിഷ് അലിയാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ജയിച്ചത്. കഴിഞ്ഞ തവണ എബിവിപി സ്വന്തമാക്കിയ ജോയിന്റ് സെക്രട്ടറി സീറ്റ് ഇത്തവണ ഇടത് സഖ്യം തിരിച്ചുപിടിക്കുകയായിരുന്നു. ജനറല്‍ സീറ്റുകള്‍ ഇടത് സഖ്യം സ്വന്തമാക്കിയപ്പോള്‍ ഭൂരിഭാഗം കൗണ്‍സിലര്‍ സീറ്റുകളിലും എബിവിപി വിജയം കണ്ടു. തനിച്ച് മത്സരിച്ച എഐഎസ്എഫിന് കാര്യമായ മുന്നേറ്റം നേടാന്‍ കഴിഞ്ഞില്ല.