Mumbai
നവിമുംബൈയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരണപ്പെട്ടു

മുംബൈ : നവിമുംബൈയിലെ ഐരോളിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം .ഘൻസൊളി നിവാസി സുമേഷ് സുരേഷ് (26)ആണ് മരണപ്പെട്ടത് .കഴിഞ്ഞദിവസം ഐരോളിയിൽ വെച്ച് സുഹൃത്തിനോടൊപ്പം ബൈക്കിൽ സഞ്ചരിച്ചിക്കുമ്പോൾ സ്വകാര്യബസ്സിടിച്ചാണ് അപകടമുണ്ടായത് . ഗുരുതരമായി പരിക്കേറ്റ രണ്ടുപേരേയും സമീപവാസികൾ ചേർന്ന് ഉടൻ കൽവയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സുമേഷ് മരണപ്പെടുകയായിരുന്നു .സുഹൃത്ത് ഗുരുതരാവസ്ഥയിൽ തുടരുകയാണ് .ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സുമേഷ് മാതാപിതാക്കളോടൊപ്പമാണ് താമസം.ഒരു സഹോദരനുണ്ട് .സ്വദേശം ചെങ്ങന്നൂര് .