കുമരകത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച യുവാവ് മരിച്ചു

 കുമരകത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച യുവാവ് മരിച്ചു

കോട്ടയം: കുമരകത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച യുവാവ് മരിച്ചു. ചൂളഭാഗം സ്വദേശി ജ്യോതിഷ് (42) ആണ് മരിച്ചത്. ശനിയാഴ്ച ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന അഞ്ച് പേർ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയാണോ മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.ശനിയാഴ്ച ഏഴ് പേരടങ്ങുന്ന സംഘമാണ് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചത്. മീൻതലക്കറിയും കള്ളുമാണ് ഇവർ കഴിച്ചത്. പിന്നാലെ ഭക്ഷണം കഴിച്ചതിന് ശേഷം എല്ലാവർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.ഇതിനുപിന്നാലെയാണ് ജ്യോതിഷിന്റെ മരണം സംഭവിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ എന്ന് പോലീസ് പറഞ്ഞു.