ആധാർ കാർഡ് ഇനി മുതൽ വാട്‌സ്‌ആപ്പ് വഴിയും ഡൗൺലോഡ് ചെയ്യാം.

ആധാർ കാർഡ്   ഇനി മുതൽ വാട്‌സ്‌ആപ്പ് വഴിയും  ഡൗൺലോഡ് ചെയ്യാം.

ആധാർ കാർഡ്   ഇനി മുതൽ വാട്‌സ്‌ആപ്പ് വഴിയും  ഡൗൺലോഡ് ചെയ്യാം. ഇതിനായി വ്യക്തികൾ ഒഫിഷ്യൽ വെബ്‌സൈറ്റിലേയ്‌ക്കോ മറ്റോ പോകേണ്ടതില്ല. സ്ഥിരം ഉപയോഗിക്കുന്ന വാട്ട്‌സ്‌ആപ്പ് വഴി ആധാർ കാർഡ് ലഭിക്കുന്ന പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ . 'മൈ ഗവർണമെൻ്റ് ഹെൽപ്പ് ഡസ്‌ക്ക് 'വാട്‌സ്‌ആപ്പ് നമ്പറിലേയ്‌ക്ക് ഒരു 'ഹായ്' അയച്ചാൽ മതി. ആധാർ കാർഡ് എളുപ്പത്തിൽ ആക്‌സസ് ചെയ്യാം. എന്നാൽ ഒരു സമയം ഒരു വട്ടം മാത്രമെ ഫയൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ.കൂടാതെ ഡിജിലോക്കർ ആപ്ലിക്കേഷൻ ഫോണിൽ നിർബന്ധമായും ഉണ്ടായിരിക്കണം. ഫോണിൽ വരുന്ന ഒടിപി ഉപയോഗിച്ച് ആധാർ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഓട്ടോമാറ്റിക്കായി ഫോണിൽ പിഡിഎഫ് രൂപത്തിൽ സേവ് ആവുകയും ചെയ്യും. കാണാതാകുമോ, നഷ്‌ടപ്പെടുമോ എന്ന് ഇനി പേടിക്കേണ്ട. ആവശ്യം വരുമ്പോൾ ഡൗൺലോഡ് ചെയ്‌ത് ഉപയോഗിക്കാവുന്നതാണ്. പുറത്ത് നിന്ന് ആർക്കും അവ ആക്‌സസ് ചെയ്യാൻ സാധിക്കില്ല എന്നും ഒടിപിയും ഡിജിലോക്കറും ഉണ്ടെങ്കിൽ മാത്രമെ ഡൗൺലോഡ് ചെയ്യാൻ കഴിയുകയെന്നും അധികൃതർ അറിയിച്ചു.

എങ്ങനെ ഡൗൺലോഡ് ചെയ്യാം

  • ആദ്യം നിങ്ങളുടെ ആധാറും മൊബൈലുമായി ലിങ്ക് ചെയ്യുക.
  • ശേഷം ഡിജിലോക്കർ ഡാൺലോഡ് ചെയ്‌ത് അതിൽ ഒരു അക്കൗണ്ട് ക്രീയേറ്റ് ചെയ്യുക.
  • മൈ ഗൗവർണമെൻ്റ് ഹെൽപ്പ് ഡസ്‌ക്ക് വാട്‌സ്‌ആപ്പ് (MyGov Helpdesk WhatsApp) നമ്പർ 9013151515 ഫോണിൽ സേവ് ചെയ്യുക.
  • ശേഷം അതിലേയ്‌ക്ക് ഒരു 'ഹായ്' അയക്കുക.
  • ചാറ്റ്ബോട്ടിൽ ഡിജിലോക്കർ സേവനങ്ങളുടെ ഒരു മെനു കാണാം. അതിൽ “ഡിജിലോക്കർ” എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക.
  • ശേഷം നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക. ആധാറിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിലേയ്‌ക്ക് എസ്എംഎസ് വഴി ഒരു ഓടിപി വരും.
  • നൽകിയിരിക്കുന്ന ഓടിപി നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കുക. ശേഷം ആധാറും മറ്റ് രേഖകളുടെയും ലിസ്‌റ്റ് കാണാം.

അത് പിഡിഎഫ് ഫയൽ ഫോർമാറ്റിൽ ഡൗഷലോഡ് ചെയ്യാവുന്നതാണ്. (അത് നിങ്ങളുടെ വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷനിൽ നേരിട്ട് സേവ് ചെയ്യപ്പെടും.)