തദ്ദേശ തെരഞ്ഞെടുപ്പ്: 105-ാം വയസിലും പരസഹായമില്ലാതെ വോട്ട് ചെയ്ത് അബ്‌ദുല്ല ബഖവി

തദ്ദേശ തെരഞ്ഞെടുപ്പ്: 105-ാം വയസിലും പരസഹായമില്ലാതെ വോട്ട് ചെയ്ത് അബ്‌ദുല്ല ബഖവി

എറണാകുളം :പ്രായം തളർത്താത്ത ആവേശവുമായി  105-ാം വയസിലും പരസഹായമില്ലാതെ വോട്ട് ചെയ്ത് അബ്‌ദുല്ല ബഖവി.സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ വോട്ടറായ 105 വയസുകാരൻ അബ്ദുല്ല ബഖവി പെരുമ്പാവൂർ ഓടക്കാലിയിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. വാർധക്യത്തിൻ്റെ അവശതകളെ വകവയ്ക്കാതെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാകാൻ എത്തിയ അദ്ദേഹം ഏവർക്കും മാതൃകയായി.മകൻ ഫൈസൽ അലിക്കൊപ്പമാണ് അബ്ദുല്ല ബഖവി പോളിങ് സ്‌റ്റേഷനിലേക്ക് എത്തിയത്. നൂറ് വയസ് പിന്നിട്ടെങ്കിലും പരസഹായമില്ലാതെയാണ് അദ്ദേഹം ബൂത്തിനുള്ളിൽ പ്രവേശിച്ച് തൻ്റെ സമ്മതിദാന അവകാശം വിനിയോഗിച്ചത്. എല്ലാ തെരഞ്ഞെടുപ്പുകളിലും മുടങ്ങാതെ വോട്ട് ചെയ്യാറുള്ള വ്യക്തിയാണ് ഇദ്ദേഹം. ഇത്തവണയും വോട്ട് ചെയ്യാൻ കഴിഞ്ഞതിലുള്ള സന്തോഷം അബ്ദുല്ല ബഖവി പങ്കുവച്ചു.