"യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരി​ഗണിക്കാമായിരുന്നു" : ചാണ്ടി ഉമ്മൻ

"യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരി​ഗണിക്കാമായിരുന്നു" : ചാണ്ടി ഉമ്മൻ

കോട്ടയം : യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരി​ഗണിക്കാമായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ‌ . പിതാവിന്റെ ഓർമ ദിവസം  ദേശിയ ഔട്ട്‌ റീച്ച് സെൽ ചുമതലയിൽ നിന്ന്  തന്നെ നീക്കിയത് അറിയിക്കാതെയായിരുന്നെന്നും  ഇത് തന്നെ  മാനസികമായി വളരെ വിഷമം ഉണ്ടാക്കിയിരുന്നതായും ചാണ്ടിഉമ്മൻ പറഞ്ഞു. അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത്.അതുകൊണ്ടുതന്നെ  ‌അബിൻ്റെ വേദന  തനിക്കു മനസ്സിലാകുമെന്നും അത് സ്വാഭാവികമാണെന്നും അദ്ദേഹം  പറഞ്ഞു. അബിന്റെ അഭിപ്രായം കൂടി പരിഗണിക്കണമായിരുന്നുവെന്നും അദേഹം  മാധ്യമങ്ങളോട് പറഞ്ഞു.എന്താണ് തീരുമാനത്തിന് കാരണം എന്ന് എല്ലാവർക്കും അറിയാമെന്നും ഇപ്പോൾ ഒന്നും പറയാൻ ഇല്ലെന്നും  തിരഞ്ഞെടുപ്പിന് ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. തന്നോടുണ്ടായതും  സമാനമായ പെരുമാറ്റംതന്നെ. തന്നെ പുറത്താക്കിയത് ആരാണെന്നും എന്താണ് കാരണമെന്നും എല്ലാവർക്കും അറിയാം. അതാരാണെന്ന് ഇപ്പോൾ പറയുന്നില്ലെന്നും ഒരു ദിവസം ഞാൻ പറയുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.