നോർക്കാ കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഒക്ടോബർ 30 വരെ ചേരാം

നോർക്കാ കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഒക്ടോബർ 30 വരെ ചേരാം


രാജ്യത്തെയും വിദേശത്തെയും പ്രവാസി കേരളീയരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും  ഇതുവരെ 25000 ത്തിലധികം പ്രവാസികുടുംബങ്ങളാണ് നോര്‍ക്ക കെയര്‍ പരിരക്ഷയിൽ ചേർന്നതെന്നും നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രവാസികളുടേയും പ്രവാസി സംഘടനകളുടേയും അഭ്യര്‍ത്ഥന മാനിച്ചാണ് ഒക്ടോബര്‍ 30 വരെ സമയം നീട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

നോർക്ക കെയർ 

പ്രവാസി കേരളീയർക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ഒരുക്കുന്ന പദ്ധതിയാണ്  നോർക്ക കെയർ.ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് മെഡിക്കൽ പരിശോധനയുടെ ആവശ്യം ഇല്ല. മുൻപ് ഉണ്ടായിരുന്ന രോഗങ്ങൾക്കും കവറേജ് ലഭിക്കും.ആദ്യദിവസം മുതൽ കവറേജ് ലഭിക്കുന്നതിനാൽ കാത്തിരിക്കേണ്ട ആവശ്യവുംഇല്ല.

ആർക്കൊക്കെ അംഗമാകാം ?

പ്രവാസി,പ്രവാസിയുടെ പങ്കാളി,25 വയസ്സുവരെയുള്ള രണ്ടു കുട്ടികൾ എന്നിവർക്കാണ് പദ്ധതിയുടെ ഭാഗമാകാൻ കഴിയുക.ഓരോരുത്തർക്കും അധിക പ്രീമിയം അടച്ചാൽ മൂന്ന് കുട്ടികളെ കൂടി പദ്ധതിയുടെ ഭാഗമാക്കാം  . പ്രവാസി ഐഡി കാർഡ്,വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്കുള്ള NRK കാർഡ്,വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്റ്റുഡൻ്റ്സ് കാർഡ്,എന്നിവയിൽ ഏതെങ്കിലും ഉള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാൻ സാധിക്കും..രാജ്യത്തിന് പുറത്തുള്ള 40ലക്ഷം പ്രവാസി മലയാളികളുംവിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്ന 35 ലക്ഷത്തോളം പേരും ഉൾപ്പെടെ 75 ലക്ഷത്തോളം പേർക്ക് ഈ പദ്ധതി പ്രയോജനകരമാകും.18 വയസുമുതൽ 70വയസ്സുവരെയുള്ളവർക്ക് ഇതിൽ ചേരാവുന്നതാണ്.

എങ്ങിനെ രജിസ്റ്റർ ചെയ്യും ?

നോർക്ക കെയർ  മൊബൈൽ ആപ്പ് വഴിയോ നോർക്ക വെബ്സൈറ്റ് വഴിയോ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം.നോർക്ക അംഗീകരിച്ച പ്രവാസിസംഘടനകൾക്കും കൂടുതൽ പ്രവാസി തൊഴിലാളികൾ കമ്പനികൾക്കും ബൾക്ക് രജിസ്ട്രേഷൻ സംവിധാനം ഉണ്ട്.

പ്രീമിയം എത്ര വേണ്ടിവരും|? 

ഒരാൾക്ക് മാത്രമാണെങ്കിൽ, 8,101 രൂപയാണ് പ്രീമിയം.പങ്കാളിയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന് 13,411 രൂപ പ്രീമിയം അടക്കണം .അധികമായി ചേർക്കുന്ന ഓരോ കുട്ടിക്കും 4130 രൂപവീതം പ്രീമിയം അടക്കേണ്ടി വരും.പദ്ധതിയിൽ അംഗമല്ലാത്ത ആശുപത്രികളിൽ നടത്തുന്ന ചികിൽസയ്ക്കു റീ ഇംപേഴ്‌സുമെൻ്റ് ലഭിക്കുമെന്ന് നോർക്ക പറയുന്നു.

എന്ന് തുടങ്ങും ?

കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ പരിരക്ഷ പ്രവാസി കേരളീയർക്ക് ലഭ്യമാകും.ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി,മഹീന്ദ്ര ബ്രോക്കേഴ്‌സ് എന്നിവരുടെ സഹായത്തോടെ ആണ് പദ്ധതി നടപ്പിലാക്കുന്നത്.

ഈ ഇൻഷുറൻസിൻ്റെ ഭാഗമാകുന്നവർക്ക്, നിലവിൽ കേരളത്തിലെ 500ലധികം  ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000ത്തോളം ആശുപത്രികളിൽ ക്യാഷ് ലെസ് ചികിത്സ ലഭ്യമാകും.പോളിസിയുടെ ഭാഗമായ ശേഷം നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പോളിസി പുതുക്കാനുള്ള സംവിധാനവും ലഭിക്കും

Norka Care Health Insurance ൽ ചേരാനുള്ള ലിങ്ക് https://norkacare.akshayagroup.net.in/