13കാരിയെ ബലാൽസംഗം ചെയ്തകേസിൽ പ്രതിക്ക് 53 വർഷം കഠിനതടവ്

കോഴിക്കോട് :13 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കിയ കേസിലെ പ്രതിക്ക് 53 വർഷം കഠിനതടവും, 2,10000 രൂപ പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി. എനൊച്ചാട് മുളിയങ്ങൽ സ്വദേശി മുഹമ്മദ് റെയ്ഹാനെയാണ് (41) നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
2023 ഓഗസ്റ്റ് മാസം 14, 19 തീയതികളിൽ വീട്ടിൽ വച്ചാണ് പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തത് . തുടർന്ന് സ്കൂൾ ടീച്ചർ മുഖേന ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും, കുട്ടിയുടെ മൊഴി സ്കൂളിൽ വച്ച് പൊലീസ് രേഖപ്പെടുത്തി . ഹോട്ടൽ തൊഴിലാളിയായ പ്രതി പരുക്ക് പറ്റി ചികിത്സയിൽ പോയിരുന്ന സമയത്താണ് അതിജീവിതയെ പീഡനത്തിന് ഇരയാക്കിയത്.പേരാമ്പ്ര പൊലീസ് ഇയാൾക്കെതിരെ ബലാത്സംഗത്തിനും പോക്സോ വകുപ്പുകളും ചേർത്ത് കേസ് റജിസ്റ്റർ ചെയ്‌തു . 2024 ഫെബ്രുവരി 28-ാം തീയതി മുതൽ പ്രതി വിചാരണ തടവുകാരനായി കഴിയുകയായിരുന്നു.