ഡൽഹിയിൽ വിദ്യാർത്ഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം

ന്യുഡൽഹി: മുകുന്ദ്പൂരിൽ നിന്നുള്ള 20 വയസ്സുള്ള വിദ്യാർത്ഥിനിയ്ക്ക് നേരെ ആസിഡ് ആക്രമണം. അശോക് വിഹാറിലെ ലക്ഷ്മി ഭായ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിക്ക് നേരെയാണ് മോട്ടോർസൈക്കിളിലെത്തിയ മൂന്നുയുവാക്കൾ ആക്രമിച്ചത്.മുഖം കൈകൊണ്ട് മറക്കാൻ ശ്രമിച്ചതിനാൽ പെൺകുട്ടിയുടെ കൈകൾക്കാണ് പൊള്ളലേറ്റതെന്ന് പോലീസ് അറിയിച്ചു.മുകുന്ദ്പൂര് നിവാസിയായ ജിതേന്ദ്രർ ,അർമാൻ ,ഇഷാൻ എന്നിവരാണ് ആക്രമത്തിനു പിന്നിൽ. "ഇഷാൻ കുപ്പി അർമാന് നൽകി, അയാൾ അവളുടെ മേൽ ആസിഡ് ഒഴിച്ചു, സ്ത്രീ മുഖം സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും രണ്ട് കൈകൾക്കും പരിക്കേറ്റു. ആക്രമണത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു." പോലീസ് പറഞ്ഞു.കുറച്ചുമാസങ്ങൾക്ക് മുമ്പ് തൻ്റെ പിറകെ നടക്കുന്നതിൽ ചോദ്യം ചെയ്തതിൻ്റെ പേരിൽ ജിതേന്ദ്രറും വിദ്യാർത്ഥിനിയുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നതായും അതിനു പ്രതികാരമായാണ് ആസിഡ് ആക്രമണം നടത്തിയതെന്നും പെൺകുട്ടി മൊഴിനൽകിയതായി പോലീസ് അറിയിച്ചു.വിദ്യാർത്ഥിനി ഇപ്പോൾ ഡൽഹി ദീപ് ചന്ദ് ബന്ധു ആശുപത്രിയിൽ ചികിത്സയിലാണ്.പ്രതികൾക്കുവേണ്ടി പോലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.