തൻ്റെ രഹസ്യബന്ധത്തെകുറിച്ച് വെളിപ്പെടുത്തൽ നടത്തി നടൻ ജനാർദ്ധനൻ

മലയാള സിനിമയുടെ രണ്ടുകാലഘട്ടങ്ങളുടെ പ്രതിനിധിയാണ് നടൻ ജനാർദ്ധനൻ. വില്ലനായി ഏറെക്കാലം വെറുപ്പിക്കുകയും പിന്നീട് ഹാസ്യനടനായും സ്വഭാവനടനായുമൊക്കെമാറി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത നടൻ . സിനിമയുടെ മാറിയ കാലത്തും അഭിനയത്തിൽ സജീവമാണ് ജനാര്‍ദ്ദനന്‍. തൻ്റെ കഴിഞ്ഞകാലത്തെക്കുറിച്ച് ജനാര്‍ദ്ദനന്‍ നടത്തിയ വെളിപ്പെടുത്തല്‍ ഇപ്പോൾ വാര്‍ത്തയാവുകയാണ്.തനിക്ക് പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇക്കാര്യം ഭാര്യയ്ക്ക് അറിയാമായിരുന്നു. ഒടുവില്‍ അവരുടെ മകന് നല്ല പ്രായം ആയപ്പോഴാണ് ആ ബന്ധം അവസാനിപ്പിക്കുന്നതെന്നും ജനാര്‍ദ്ദനന്‍ പറയുന്നു.
'വനിത'മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജനാര്‍ദ്ദനന്റെ വെളിപ്പെടുത്തല്‍.'ഒരു പതിനെട്ട് വര്‍ഷം ഞാന്‍ മറ്റൊരു സ്ത്രീയുമായി ബന്ധത്തില്‍ ആയിരുന്നു. അവര്‍ക്ക് വേണ്ടി ഞാന്‍ ചെയ്യാവുന്നത് ഒക്കെ ചെയ്തിട്ടുണ്ട്. എന്റെ ഭാര്യക്ക് അറിയാമായിരുന്നു അവള്‍ക്ക് അത് താത്പര്യമില്ലായിരുന്നു. എന്റെ ഭാര്യക്ക് ലൈംഗിക ബന്ധത്തില്‍ ഇഷ്ടമില്ലാതെയായി, അതുകൊണ്ടാണ് ഞാന്‍ മറ്റൊരു സ്ത്രീയുമായി അടുത്തത്. മനുഷ്യനല്ലേ. ഞാന്‍ അത്രയും നാള്‍ അവര്‍ക്ക് വേണ്ടത് എല്ലാം ചെയ്തു കൊടുത്തു. അവസാനം അവളുടെ മകന്‍ നല്ല നിലയിലായപ്പോള്‍ ഇത് മോശമല്ലേ ആരെങ്കിലും അറിഞ്ഞാലോ എന്നോര്‍ത്ത് ആ ബന്ധം ഉപേക്ഷിക്കേണ്ടി വന്നു' എന്നാണ് ജനാര്‍ദ്ദനന്‍ പറയുന്നത്.എവിടെ പോയാലും എന്റെ ഭാര്യക്ക് അറിയാമായിരുന്നു. ചെറുപ്പം മുതല്‍ അവള്‍ക്ക് എന്നെ അറിയാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഞാന്‍ എവിടെപ്പോയാലും നമ്മുടെ ആള്‍ എങ്ങനെയാണെന്ന് അവളുടെ മനസ്സില്‍ ഒരു വിചാരമുണ്ട്. ഭാര്യ പഠിച്ചതെല്ലാം ഡല്‍ഹിയിലാണ്. വളരെ നല്ല സ്റ്റാന്‍ഡേര്‍ഡ് ഓഫ് ലിവിംഗ് ആയിരുന്നു. ഇങ്ങനെയൊരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത് അല്ലാതെ വേറെയൊരു ബ്ലാക്ക്മാര്‍ക്കും എനിക്കില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം, എന്റെ ഈ ബന്ധം കാരണം ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
മോഹന്‍ലാലിനെ സുഹൃത്തുക്കള്‍ വിളിച്ചിരുന്ന പേര് വെളിപ്പെടുത്തി ജനാർദ്ദനൻ :
ചെറുപ്പത്തില്‍ മോഹന്‍ലാലിനെ സുഹൃത്തുക്കള്‍ വിളിച്ചിരുന്ന പേര് 'വനിത'യിൽ വെളിപ്പെടുത്തി ജനാർദ്ദനൻ . ആ പേര് താന്‍ മോഹന്‍ലാലിനോടും പോലും പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ ചിലപ്പോള്‍ തല്ലു കിട്ടുമെന്നാണ് അദ്ദേഹം പറയുന്നത്.'മോഹന്‍ലാല്‍ ചെറുപ്പം ആയിരിക്കെ മുതല്‍ എനിക്ക് അവനെ അറിയാം. അവനെ അന്ന് വിളിച്ചോണ്ടിരുന്ന ഒരു പേരുണ്ട്, അത് പറഞ്ഞാല്‍ എന്നെ അവന്‍ തല്ലും. പഠിച്ചുകൊണ്ടിരുന്ന കാലത്ത് സുന്ദരകുട്ടപ്പന്‍ ആയിരുന്നു. കുറച്ച് വണ്ണം ഒക്കെ ഉണ്ട്. പൂജപ്പുരയിലെ എന്റെ സഹോദരന്റെ വീട്ടില്‍ ഇരിക്കുമ്പോള്‍ ഇവന്‍ ഇങ്ങനെ പോകുന്നത് കാണാം. അപ്പോള്‍ അവിടെയുള്ള കുറച്ച് പിള്ളേര്‍ വന്ന് പറഞ്ഞു സാറേ ഇത് വിശ്വനാഥന്‍ സാറിന്റെ മകനാണ്. ഇവനെ പൂവന്‍പഴം എന്നാണ് എല്ലാവരും വിളിക്കുന്നത്. ഇതുവരെ ഞാന്‍ ഇത് മോഹന്‍ലാലിനോട് പോലും പറഞ്ഞിട്ടില്ല. ഞങ്ങള്‍ തമ്മില്‍ അത്രയും ആത്മബന്ധമുണ്ട്'-സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത 'ഹൃദയപൂര്‍വ്വ'ത്തിലാണ് ജനാര്‍ദ്ദനനും മോഹന്‍ലാലും ഒടുവില്‍ ഒരുമിച്ച് അഭിനയിച്ചത്.