ചലച്ചിത്ര നടി ഉർവശിയുടെ സഹോദരനും നടനുമായ കമൽ റോയ് അന്തരിച്ചു

ചലച്ചിത്ര നടി ഉർവശിയുടെ സഹോദരനും നടനുമായ  കമൽ റോയ്  അന്തരിച്ചു

 ചെന്നൈ :ചലച്ചിത്ര നടി ഉർവശിയുടെ സഹോദരനും നടനുമായ  കമൽ റോയ്  അന്തരിച്ചു.  ഭാര്യയും ഒരു മകനുമുണ്ട്. ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്. കല്പന-ഉർവശി-കലാരഞ്ജിനി എന്നീ അഭിനേത്രികളുടെയും, പരേതനായ നടൻ നന്ദുവിന്റേയും സഹോദരനാണ്. സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുള്ള കമൽ റോയിയുടെ 'യുവജനോത്സവം'  എന്ന സിനിമയിലെ വേഷം 'ഇന്നുമെന്റെ കണ്ണുനീരിൽ.'.. എന്ന ഗാനത്തിൻ്റെ സ്വീകാര്യതയോടൊപ്പം   പ്രശസ്തമാണ്.

ചെറുപ്രായത്തിൽ തന്നെ ഉർവശിയും സഹോദരങ്ങളും ബാലതാരങ്ങളായിട്ടുണ്ട്. അനുജൻ കമൽ റോയ് സായൂജ്യം എന്ന സിനിമയിൽ ജയൻ, സോമൻ, ജയഭാരതി എന്നിവർക്കൊപ്പം അഭിനിയിച്ചിട്ടുണ്ട്. ഇതിലെ പ്രശസ്തമായ"കാലിത്തൊഴുത്തിൽ പിറന്നവനേ.".. എന്ന ഗാനരംഗത്തിൽ കമലിനെ കാണാം.നടി വിനയ പ്രസാദ് വേഷമിട്ട 'ശാരദ' എന്ന പരമ്പരയിൽ കമൽ റോയ് സഹോദരന്റെ വേഷം ചെയ്യുകയും പരമ്പര ശ്രദ്ധനേടുകയും ചെയ്തിരുന്നു. ദിലീപ്, ദിവ്യ ഉണ്ണി എന്നിവർ വേഷമിട്ട 'കല്യാണ സൗഗന്ധികം' എന്ന ചിത്രത്തിലെ വില്ലൻ വേഷവും ശ്രദ്ധേയമായിരുന്നു.സായൂജ്യം, കോളിളക്കം,മഞ്ഞ്, കിങ്ങിണി, കല്യാണസൗഗന്ധികം, വാചാലം, ശോഭനം, ദ കിങ് മേക്കർ, ലീഡർ തുടങ്ങി നിരവധി ചിത്രങ്ങളിൽ കമൽ അഭിനയിച്ചിട്ടുണ്ട്.