മെറ്റ എഐയുടെ ശബ്ദമായി നടി ദീപിക പദുക്കോണ്‍

മുംബൈ: ബോളിവുഡ് താരം ദീപിക പദുക്കോണ്‍ മെറ്റ എഐയുടെ പുതിയശബ്‌ദം . എഐയുടെ ശബ്‌ദമായി താൻ മാറിയ വിവരം താരം തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ചത് . മെറ്റയ്‌ക്കായി സ്റ്റുഡിയോയില്‍ ശബ്‌ദം റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടാണ് ഇക്കാര്യം അറിയിച്ചത്. ഇനി ഇന്ത്യ അടക്കം ആറ് രാജ്യങ്ങളില്‍ മെറ്റ എഐയുടെ പുതിയ ഇംഗ്ലീഷ് ശബ്‌ദമായി ദീപികയെ കേള്‍ക്കാനാകും.
'ഹായ് ഞാന്‍ ദീപിക പദുക്കോണ്‍. ഞാനാണ് മെറ്റ എഐയിലെ ശബ്‌ദത്തിന് ഉടമ. എന്‍റെ ശബ്‌ദത്തിനായി ടാപ്പ് ചെയ്യൂ' എന്ന് തുടങ്ങുന്ന വീഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്. ഇപ്പോള്‍ താന്‍ എഐയുടെ ഭാഗമാണ്. ഇന്ത്യ, യുഎസ് , കാനഡ, യുകെ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിങ്ങള്‍ക്ക് എന്‍റെ ശബ്‌ദവുമായി ഇംഗ്ലീഷില്‍ ചാറ്റ് ചെയ്യാമെന്നും വീഡിയോ പോസ്റ്റിന് താഴെ താരം കുറിച്ചു.മെറ്റ എഐയുടെ വോയിസ് അസിസ്റ്റന്‍റില്‍ ശബ്‌ദം നല്‍കാനായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ദീപിക പദുക്കോണ്‍. എഐയിലൂടെ എല്ലാവര്‍ക്കും പരിചിതമായൊരു ശബ്‌ദമാകണം എന്നത് കൊണ്ടാണ് ദീപികയെ തെരഞ്ഞെടുത്തത്. റേ-ബാന്‍ മെറ്റ സ്‌മാര്‍ട്ട് ഗ്ലാസില്‍ ഉള്‍പ്പെടെ ഈ ശബ്‌ദവുമായി സംവദിക്കാനാകും.
അനിൽ കപൂർ, സുനിൽ ഷെട്ടി, ഐശ്വര്യ റായ് ബച്ചൻ, അർജിത് സിങ് എന്നിവരുൾപ്പെടെ നിരവധി ഇന്ത്യൻ സെലിബ്രിറ്റികൾ എഐ-ജനറേറ്റഡ് ഡീപ്ഫേക്കുകൾക്കെതിരെ കോടതിയില്‍ പോയ സമയത്താണ് ദീപിക പദുക്കോണിന്‍റെ ടെക് ഭീമനുമായുള്ള സഹകരണം എന്നതും ഏറെ ശ്രദ്ധേയമാണ്.ദീപികയുടേത് മാത്രമല്ല ജോണ്‍ സീന, അവ്‌ക്വാഫിന, ജൂഡി ഡെഞ്ച് എന്നിവരുടെ ശബ്‌ദവും ഗ്ലാസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്ലാസിലെ എഐ അസിസ്റ്റന്‍റുമായി സംസാരിക്കാന്‍ 'ഹേ മെറ്റ' എന്ന് പറഞ്ഞ് തുടങ്ങിയാല്‍ മതി. ഉപഭോക്താക്കള്‍ക്ക് അവരുടെ ചോദ്യത്തിന് വേഗം ഉത്തരം ലഭിക്കും. ഇംഗ്ലീഷ് ഭാഷ വിവര്‍ത്തനം ചെയ്യാനും പസില്‍ കറക്‌റ്റ് ചെയ്യാനുമെല്ലാം ഇതിലൂടെ സാധിക്കും. ഓക്വാഫിന,ജോൺ സീന,കീഗൻ-മൈക്കൽ കീ,ക്രിസ്റ്റൻ ബെൽ എന്നിവരാണ് എഐ അസിസ്റ്റന്‍റിന് ശബ്‌ദം നൽകിയ മറ്റ് സെലിബ്രിറ്റികള്‍.
സ്‌മാര്‍ട്ട് ഗ്ലാസുകളില്‍ ഇംഗ്ലീഷിന് പകരം ഹിന്ദിയും സെറ്റ് ചെയ്‌ത് വയ്‌ക്കാം. ഉപയോക്താവിന്‍റെ മൊബൈല്‍ ഫോണില്‍ മെറ്റാ എഐ ആപ്പ് ഓപ്പണ്‍ ചെയ്‌ത് Language And Sound എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യാം. ഇതിലൂടെ ഏത് ഭാഷയാണോ വേണ്ടത് അത് തെരഞ്ഞടുക്കാം. ഹിന്ദിയിലേക്ക് മാറ്റി കഴിഞ്ഞാല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതും നിര്‍ദേശങ്ങള്‍ നല്‍കുന്നതുമെല്ലാം ഹിന്ദിയില്‍ തന്നെയായിരിക്കണം എന്ന് മാത്രം. റേബാൻ മെറ്റാ ഗ്ലാസുകൾ വഴി യുപിഐ ക്യുആർ കോഡ് പേയ്‌മെന്‍റുകൾ നടത്താനും എളുപ്പമാണ്. 'ഹേ മെറ്റ ക്യൂആര്‍ സ്‌കാന്‍ ചെയ്‌ത് പണമടയ്‌ക്കൂ' എന്ന് പറഞ്ഞാല്‍ പേയ്‌മെന്‍റുകള്‍ നടത്താം. 1000 രൂപയില്‍ കുറവുള്ള തുക മാത്രമെ ഇത്തരത്തില്‍ അടക്കാന്‍ കഴിയൂ.