ചാനൽ ചർച്ചകളിലെ ഇടത് നിരീക്ഷകൻ അഡ്വ. ബി എൻ ഹസ്കർ സിപിഐഎം വിട്ട് ആർഎസ്‌പിയിലേക്ക്

ചാനൽ ചർച്ചകളിലെ  ഇടത് നിരീക്ഷകൻ  അഡ്വ. ബി എൻ ഹസ്കർ സിപിഐഎം വിട്ട്   ആർഎസ്‌പിയിലേക്ക്

കൊല്ലം:  ചാനൽ ചർച്ചകളിലെ സിപിഐഎം വക്താവും ഇടത് നിരീക്ഷക മുഖവുമായിരുന്ന അഡ്വ. ബി എൻ ഹസ്കർ സിപിഐഎം ബന്ധം അവസാനിപ്പിച്ചു. ആർഎസ്പിയിൽ ചേരാനാണ് തീരുമാനം. ഇന്ന് വൈകിട്ട് നടക്കുന്ന ബേബി ജോൺ ചരമവാർഷിക സമ്മേളനത്തിൽ ഹസ്കർ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പമാണ് ഹസ്കർ വേദി പങ്കിടുക. പിന്നീട് ഹസ്കർ ആർഎസ്പിയിൽ അംഗത്വം സ്വീകരിക്കും.36 വർഷത്തെ സിപിഐഎം ബന്ധമാണ് ഹസ്കർ ഉപേക്ഷിച്ചത്. വെള്ളാപ്പള്ളിയുമായുള്ള ബന്ധത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ചതിന് പിന്നാലെ ഹസ്കറിനെ പാർട്ടി ശാസിച്ചിരുന്നു. ജീർണ്ണതയുടെ കാലഘട്ടത്തിലാണ് സിപിഐഎമ്മെന്നും ഒറ്റയ്ക്ക് നിന്ന് പൊരുതാൻ കഴിയില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആർഎസ്പിയിലേക്ക് പോകുന്നതെന്നും  ഹസ്കർ മാധ്യമങ്ങളോട് പറഞ്ഞു.

ഏറെ വർഷക്കാലം ഇടതു നിരീക്ഷകനായി ചാനൽ ചർച്ചകളിൽ സജീവമായിരുന്ന റെജി ലൂക്കോസ് കുറച്ചുദിവസങ്ങൾക്ക് മുമ്പ് ' ദ്രവിച്ച ആശയങ്ങൾക്കിനി പ്രസക്തിയില്ല ' എന്ന് പറഞ്ഞുകൊണ്ട്  സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ  ചേർന്നിരുന്നു.