അതിർത്തിയിൽ നൂതന ഡ്രോണ്‍, എഐ അധിഷ്‌ഠിത ആയുധശേഖരം:ഇന്ത്യയുടെ സുരക്ഷാ മേഖല കാലാനുസൃതമായി ശക്തമാക്കുന്നു

ശ്രീനഗര്‍: മാറികൊണ്ടിരിക്കുന്ന ആഗോള യുദ്ധതന്ത്രങ്ങളുടെയും രാജ്യത്തിന്‍റെ അതിര്‍ത്തികളിലെ ഭീഷണികളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സുരക്ഷാ മേഖല മാറ്റത്തിന് വിധേയമാകുന്നു. അതിര്‍ത്തി സുരക്ഷാ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ബിഎസ്എഫ് കശ്‌മീര്‍ ഫ്രോണ്ടിയേഴ്‌സ് ഇൻസ്‌പെക്ടർ ജനറൽ അശോക് യാദവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതിര്‍ത്തിയില്‍ പ്രതിരോധത്തിന് വേണ്ടി കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെയും പഞ്ചാബിലെയും അതിർത്തികളിൽ ആയുധങ്ങൾ വർഷിക്കുന്നതിനും നിരീക്ഷണത്തിനുമായി പാകിസ്ഥാൻ ഡ്രോണുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
അതിര്‍ത്തിയിലെ പ്രതിരോധത്തിനായി ആളില്ലാ ഡ്രോണ്‍ സര്‍വൈലന്‍സുകള്‍ വികസിപ്പിക്കുന്നതിനായി ബി എസ് എഫ് അടുത്തിടെ ഗ്വാളിയാറിലെ ബി എസ് എഫ് അക്കാദമിയില്‍ ബി എസ് എഫ് ഡ്രോണ്‍ വാര്‍ഫെയര്‍ സ്‌കൂള്‍ ആരംഭിച്ചിരുന്നു. ഡ്രോണുകളുടെ രൂപകല്‍പ്പന,ആയുധവത്ക്കരണം, ജാമിംഗ് സംവിധാനങ്ങള്‍, എഐ ആധുനിക യുദ്ധ സാങ്കേതിക വിദ്യകള്‍ എന്നിവയില്‍ ഉദ്യോഗസ്ഥര്‍ക്കും സൈനികര്‍ക്കും പരിശീലനം നല്‍കുകയാണ് ഇതിന്‍റെ ലക്ഷ്യം.
കശ്‌മീര്‍ അതിര്‍ ബി എസ് എഫ് ഇന്ത്യന്‍ സൈന്യത്തോടൊപ്പം താഴ്‌വരയിലെ 343 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണ രേഖയെ ഈ ഡ്രോണുകള്‍ നിയന്ത്രിക്കും. ഇതുകൂടാതെ ഉള്‍പ്രദേശങ്ങളിലെ ചില സുപ്രധാന ഇന്‍സ്റ്റാളേഷനുകള്‍ സുരക്ഷിതമാക്കും. ഡ്രോണ്‍, ആന്‍റി ഡ്രോണ്‍ സാങ്കേതിക വിദ്യ എന്നിവയെ കുറിച്ചുള്ള പരിശീലനത്തിനും ഗവേഷണത്തിനുമായി ഡല്‍ഹിയിലും അമൃത്സറിലും ഒരു പുതിയ ഡ്രോണ്‍ ഫോറന്‍സിക് ലബോറട്ടറി സ്ഥാപിച്ചിട്ടുണ്ടെന്നും യാദവ് പറഞ്ഞു.
ഡ്രോണുകള്‍ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനും തുരങ്കങ്ങള്‍ തിരിച്ചറിയുന്നതിനും ഇതര ആശയവിനിമയ സംവിധാനങ്ങളും പോലുള്ള വെല്ലുവിളികളെ നേരിടുന്നതിന് പുത്തന്‍ ആശയങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള ഒരു ചുവട് വയ്പ്പ് കൂടിയാണിത്. സൈബര്‍ ഭീഷണികളെ നേരിടാനും കൂടിയാണ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നത്.ഓപ്പറേഷന്‍ സിന്ദൂറിനിടെ ഭീകരര്‍ ലോഞ്ച്പാഡുകള്‍ തകര്‍ത്തെങ്കിലും നിയന്ത്രണരേഖയില്‍ 69 ലോഞ്ച് പാഡുകള്‍ നിലവില്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 100-120 ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും യാദവ് പറഞ്ഞു. ചില ലോഞ്ച് പാഡുകള്‍ മുന്നോട്ടുള്ള പ്രദേശങ്ങളില്‍ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന വിവരവുമുണ്ട്. അതിനാല്‍ ഇക്കാര്യങ്ങള്‍ ബി എസ് എഫിന്‍റെയോ ഇന്ത്യന്‍ സൈന്യത്തിന്‍റെയോ പരിധിയിലല്ല . അവരെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പര്‍വതനിര പ്രദേശങ്ങളിലും കാടുകളിലും പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്കും സൈനികകര്‍ക്കും പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ബി എസ് എഫ് പാരാ ജംപിംഗ് കോഴ്‌സ് ആരംഭിച്ചതെന്നും ബി എസ് എഫ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ വര്‍ഷം നിയന്ത്രണരേഖയില്‍ നാല് നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഇല്ലാതാക്കിയെന്നും എട്ട് ഭീകരരെ വധിച്ചതായും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ഓപ്പറേഷന്‍ സിന്ദൂറിന് മുന്‍പും ശേഷവും രണ്ട് നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ നടന്നു. പതിമൂന്ന് തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചു. അതില്‍ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടു. അഞ്ച് പേരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തടസപ്പെടുത്തി. 22 സംയുക്ത ഓപ്പറേഷനുകളിലായി എകെ 47 റൈഫിളുകള്‍, എംപി5 റൈഫുളുകള്‍, പിസ്റ്റളുകള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍, യു ബിദിഎല്‍ , യു ബി ജി എല്‍ ഗ്രനേഡുകള്‍, ചൈനീസ് ഗ്രനേഡുകള്‍, എം ജി എല്‍. വ്യത്യസ്‌ത വെടിക്കോപ്പുകള്‍ എന്നിങ്ങനെയുള്ള വലിയ ശേഖരം തന്നെ കണ്ടെടുത്തതായി ബി എസ് എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നുഴഞ്ഞുകയറ്റ പ്രവര്‍ത്തനം ഇതുവരെ പാകിസ്ഥാന്‍ മാറ്റം വരുത്തിയിട്ടില്ല. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം അവര്‍ പുതിയ വഴികള്‍ സ്വീകരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും തുടരുകയാണെന്നും പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് പ്രകോപനപരമായ എന്തെങ്കിലും അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടായാല്‍ ഉചിതമായ മറുപടി നല്‍കാന്‍ ഇന്ത്യ തയാറാണെന്നും യാദവ് വ്യക്തമാക്കി.