എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര കമ്മിറ്റി, പുന്നോൽ മഹൽ കമ്മിറ്റിക്ക് റമദാൻ കിറ്റ് കൈമാറി

കണ്ണൂർ :'ലോക സമാധാനം – നമ്മുടെ പ്രാർത്ഥന, നമ്മുടെ പ്രതിജ്ഞ' എന്ന ആശയവുമായി എ.ഐ.കെ.എം.സി.സി മഹാരാഷ്ട്ര കമ്മിറ്റിയുടെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പുന്നോൽ മഹൽ കമ്മിറ്റിക്ക് റമദാൻ കിറ്റ് കൈമാറൽ ചടങ്ങ് പുന്നോൽ മാപ്പിള എൽ.പി. സ്കൂളിൽ സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം അഡ്വ. സൈനുദ്ധീൻ നിർവ്വഹിച്ചു. പുന്നോൽ മഹൽ മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് റമദാൻ കിറ്റ് കൈമാറി. ഉദ്ഘാടന പ്രസംഗത്തിൽ ലോകത്ത് സമാധാനം നിലനിൽക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള തലത്തിൽ നടക്കുന്ന യുദ്ധങ്ങൾ അവസാനിച്ച് ലോകത്ത് സമാധാനം സ്ഥാപിക്കപ്പെടട്ടെയെന്ന് അദ്ദേഹം പ്രാർത്ഥിച്ചു. താൽക്കാലിക ലാഭത്തിനായി മഹാശക്തികളെ അനുകൂലിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കാമെന്നും പശ്ചിമേഷ്യയിലെ രാജ്യങ്ങൾ ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുന്നോൽ മഹൽ മുസ്ലിം ജമാഅത്തിന്റെ കാസി മുഹദ് ഫൈസിയുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കെ.പി. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. പി.വി. കുഞ്ഞബ്ദുല്ല സ്വാഗതം പറഞ്ഞു.അസീസ് ഹമീദ്, ഫൈസൽ ബി.എൻ., യു.വി. അഷ്‌റഫ്, സജാദ്, ബഷീർ പറക്കാട്ട്, ഹനീഫ, മുനീർ എം.പി., സി.കെ.പി. യൂനുസ്, ഷമി, മഷൂർ എം.പി. എന്നിവർ ആശംസകൾ നേർന്നു. അഡ്വ. സാഹുൽ ഹമീദ് 'ലോക സമാധാനം – നമ്മുടെ പ്രാർത്ഥന, നമ്മുടെ പ്രതിജ്ഞ' എന്ന സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് റമദാൻ കിറ്റ് വിതരണവും നോമ്പുതുറയും നടന്നു. അസിസ് ഹമീദ് നന്ദി രേഖപ്പെടുത്തി.